പരിസ്ഥിതി അനുബന്ധ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് പെരുകുന്നു; ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ

പരിസ്ഥിതി അനുബന്ധ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് പെരുകുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ.2020ല്‍ നിന്ന് 4.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് 2021ല്‍ ഉണ്ടായത്. 64,471 കേസുകളാണ് 2021ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്.

ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്.64,471 കേസുകളാണ് 2021ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്.2020ല്‍ ഇത് 61,767ഉം 2019ല്‍ 34,676 ആയിരുന്നു.4.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് 2021ലെത്തിയപ്പോള്‍ 2020 നിന്ന് ഉണ്ടായത്. വനപരിപാലനം, വന്യമൃഗ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, വായു, ജല സംരക്ഷണ നിയമ ലംഘനങ്ങളും സിഗരറ്റ് മറ്റു ലഹരി വസ്തു ഉപയോഗം, ശബ്ദ മലിനീകരണം തുടങ്ങിയവയാണ് പരിസ്ഥിതി അനുബന്ധ കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടുന്നത്. 2021 ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സിഗരറ്റും മറ്റു ലഹരിവസ്തു ഉപയോഗവുമായി ബന്ധപ്പെട്ടാണ്.

മൊത്തം കേസുകളില്‍ 54,024 എണ്ണവും ലഹരി ഉപയോഗമായി ബന്ധപ്പെട്ട കേസുകളാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഏറ്റവും അധികം കുറ്റകൃത്യങ്ങളുടെ സംസ്ഥാനം തമിഴ്‌നാടാണ്. തമിഴ്‌നാടിന് പിന്നാലെ രാജസ്ഥാന്‍,കേരളം എന്നീ സംസ്ഥാനങ്ങളാണ്. രാജസ്ഥാനില്‍ 9,387 കേരളത്തില്‍ 2659 കേസുകളുമാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്.അതെ സമയം വനപരിപാലന നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകളിലും വര്‍ധവ് ഉണ്ടായി. വനപരിപാലനം നിയമമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 2,292 കേസുകളില്‍ 1318 ഉത്തര്‍പ്രദേശിലാണ്. പരിസ്ഥിതി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുമായി കഴിഞ്ഞവര്‍ഷം 46,725 പേര്‍ ശിക്ഷിക്കപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here