വിഗ്രഹത്തിന് അടുത്തുള്ള ശൂലം തൊട്ടു , ദലിത് കുടുംബത്തിന് 60,000 രൂപ പിഴ

കർണാടകയിലെ കോലാർ ജില്ലയിലെ ഒരു ദളിത് കുടുംബത്തിന് ക്ഷേത്രത്തിലെ വിഗ്രഹത്തിന്‍റെ അടുത്തുള്ള ശൂലം തൊട്ടതിന് 60,000 രൂപ പിഴ ചുമത്തി. കർണാടകയിലെ കോലാർ ജില്ലയിലെ ഉള്ളേരഹള്ളി ഗ്രാമത്തിലാണ് സംഭവം.

സെപ്തംബർ 8 ന് ഈ ഗ്രാമവാസികള്‍ ഭൂതയമ്മ മേള നടത്തുകയായിരുന്നു, ഗ്രാമദേവതയുടെ ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനം അനുവദാമില്ല. ഇതിനിടയിൽ ദളിത് കുടുംബത്തിലെ ശോഭയുടെയും രമേശിന്റെയും 15 വയസ്സുള്ള മകൻ ഗ്രാമ ദേവതയായ സിദിരണ്ണയുടെ വിഗ്രഹത്തിൽ ഘടിപ്പിച്ച ശൂലത്തില്‍ സ്പർശിച്ചത്.

ഗ്രാമവാസിയായ വെങ്കിടേശപ്പ ഇത് ശ്രദ്ധിക്കുകയും ഗ്രാമത്തിന്‍റെ ആചാരം ലംഘിച്ചതായി ആരോപിച്ചു. അടുത്ത ദിവസം ഗ്രാമത്തിലെ മുതിർന്നവരുടെ മുമ്പാകെ ഹാജരാകാൻ അവർ കുട്ടിയുടെ കുടുംബത്തെ വിളിച്ചുവരുത്തി.

ദലിതർ തൂണിൽ തൊട്ടെന്നും ഇപ്പോൾ അത് അശുദ്ധമാണെന്നും അവർ എല്ലാം വീണ്ടും പെയിന്റ് ചെയ്യണമെന്നും അവർ ആരോപിച്ചു. വീണ്ടും പെയിന്‍റ് ചെയ്യുന്നതിന് ഒക്‌ടോബർ ഒന്നിന് 60,000 രൂപ നൽകണമെന്ന് ഗ്രാമമൂപ്പൻ നാരായണസ്വാമി പിഴ വിധിച്ചു. ഒക്ടോബർ ഒന്നിനകം പിഴയടച്ചില്ലെങ്കിൽ കുടുംബത്തെ മുഴുവൻ പുറത്താക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News