PFI ഹര്‍ത്താല്‍; പൊലീസ് സാധ്യമായത് എല്ലാം ചെയ്തു:കാനം രാജേന്ദ്രന്‍|Kanam Rajendran

(Popular Front Hartal)പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പൊലീസ് സാധ്യമായതെല്ലാം ചെയ്തുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍(Kanam Rajendran).

കേസ് എടുക്കാനാണ് അവര്‍ക്ക് അധികാരമുള്ളതെന്നും അത് അവര്‍ ചെയ്തുവെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് കൃത്യമായി സംരക്ഷണം ഉറപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് 3 ടേം ആണ് പാര്‍ട്ടി ഭരണഘടന പറയുന്നത്. താന്‍ തുടരുമെന്നോ ഒഴിയുമെന്നോ പറയുന്നില്ല. സിപിഐയില്‍ വിഭാഗീയത ഉണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. മത്സരം നടക്കുന്നതിനെ ഗ്രൂപ്പ് എന്ന് ബ്രാന്‍ഡ് ചെയ്യുന്നത് ശരിയല്ല-കാനം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here