Netflix: കേവലമൊരു വിവാഹ വീഡിയോ അല്ല; ജീവിതം തന്നെ; നയന്‍താരയുടെ ജീവിതവഴികള്‍ നെറ്റ്ഫ്ലിക്സില്‍ ഉടന്‍; സംവിധാനം ഗൗതം മേനോന്‍

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര(nayantara)യും സംവിധായകന്‍ വിഗ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം സമീപകാലത്ത് ഏറ്റവുമധികം മാധ്യമശ്രദ്ധ നേടിയ ഒന്നായിരുന്നു.

ജൂണ്‍ 9 ന് മഹാബലിപുരത്ത് കടലിനോട് ചേര്‍ന്നുള്ള ഒരു ആഡംബര റിസോര്‍ട്ടിലായിരുന്നു നയന്‍സ്-വിക്കി വിവാഹം. ഡേറ്റ് പ്രഖ്യാപിച്ചത് മുതല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ട്രെന്‍ഡിംഗ് ഹാഷ് ടാഗ് ആയിരുന്നു ഈ വിവാഹം.

വിവാഹത്തിന്‍റെ വീഡിയോ അവകാശം നെറ്റ്ഫ്ലിക്സ്(netflix) സ്വന്തമാക്കിയെന്ന് പിന്നാലെ വാര്‍ത്തകളുമെത്തി. പ്രമുഖ സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ആണ് വീഡിയോ സംവിധാനം ചെയ്‍തിരിക്കുന്നത് എന്നും.

എന്നാല്‍ താന്‍ ചിത്രീകരിച്ചിരിക്കുന്നത് കേവലം ഒരു വിവാഹ വീഡിയോ അല്ലെന്നും മറിച്ച് നയന്‍താരയുടെ ജീവിതം തന്നെയാണെന്നും ഗൗതം മേനോന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ ഡോക്യുമെന്‍ററിയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.

തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന നായികാ താരത്തിന്‍റെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ജീവിതം കൗതുകത്തോടെ പകര്‍ത്തിയിരിക്കുന്ന ഡോക്യുമെന്‍ററി എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയില്‍ എന്ന പേരിലാണ് ഡോക്യുമെന്‍ററി എത്തുക. ഡോക്യുമെന്‍ററി വലിയ പ്രേക്ഷക സ്വീകാര്യത നേടുമെന്ന പ്രതീക്ഷയിലാണ് നെറ്റ്ഫ്ലിക്സ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News