വര്‍ഗീയ ശക്തികളെ വിട്ടുവീഴ്ചയില്ലാതെ ഒറ്റപ്പെടുത്തണം:മുഖ്യമന്ത്രി|Pinarayi Vijayan

വര്‍ഗീയ ശക്തികളെ വിട്ടുവീഴ്ചയില്ലാതെ ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യമല്ല നമ്മുടെ നാട്ടിലുള്ളത്. ഇവിടെയുള്ള വര്‍ഗീയ ശക്തികളും കേരളത്തിന് പുറത്തുള്ള വര്‍ഗീയ ശക്തികളും തമ്മില്‍ വ്യത്യാസമില്ല. എന്നാല്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ പൊലീസിന് സാധിക്കുന്നു എന്നതാണ് പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയ ശക്തികളെ വിട്ടുവീഴ്ചയില്ലാത ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. എന്നാല്‍ ചിലര്‍ അവരുമായി സമരസപ്പെടുന്നു. അത് വര്‍ഗീയ ശക്തികള്‍ക്ക് പ്രോത്സാഹനമാകുന്നു. ചില ഘട്ടങ്ങളില്‍ ചില താത്കാലിക നേട്ടങ്ങള്‍ക്കായി വര്‍ഗീയ ശക്തികളുടെ സഹായം തേടാം എന്നാണ് ചിലര്‍ കരുതുന്നത്. ഇത് നമ്മുടെ നാടിന്റെ അനുഭവത്തിലുള്ളതാണ്.

ഭൂരിപക്ഷ വര്‍ഗീയതയുടെ നയം രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുകയാണ്.
അതിനായി ന്യൂനപക്ഷത്തെ വേട്ടയാടുന്നു. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ ന്യൂനപക്ഷ വര്‍ഗീയ ഉണ്ടാക്കുന്നത് ശരിയല്ല. ഇവ രണ്ടും പരസ്പര പൂരകങ്ങളാണെന്നും ഇവയെ രണ്ടും എതിര്‍ക്കേണ്ടതാണെന്നും വര്‍ഗീയ ഏതാണെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News