Dr Theertha Hemant: കമ്പി ഇടാതെ പല്ലിന്റെ നിര നേരെയാക്കാം: ഡോ തീര്‍ത്ഥ ഹേമന്ദ് പറയുന്നു

പലരുടെയും സംശയമാണ് കമ്പിയിടാതെ പല്ലിന്റെ നിര ശരിയാക്കാന്‍ പറ്റുമോ അല്ലെങ്കില്‍ കമ്പിയിടാതെ പല്ലിന്റെ അകലം അടയ്ക്കാന്‍ പറ്റുമോ പല്ലു താഴ്ത്താന്‍ കഴിയുമോ എന്നൊക്കെ. തീര്‍ച്ചയായും പറ്റുമെന്നാണ് അതിനുള്ള മറുപടി. അലൈനേഴ്‌സ്(aligners) ഉപയോഗിച്ചാണ് ഇത് ചെയ്യാന്‍ കഴിയുക. അലൈനേഴ്‌സ് എന്നു പറയുന്നത് ട്രാന്‍സ്പരന്റ് ക്ലിയര്‍ പ്ലാസ്റ്റിക്ക് ഫോം ഓഫ് ട്രേയാണ്(tray). പേഷ്യന്റിന് സ്വന്തമായി ചികിത്സിക്കാന്‍ കഴിയുന്ന ഒരു നൂതന രീതിയാണിത്.

ചികിത്സാ രീതി

ഡെന്തല്‍ സ്‌പെഷ്യലിസിറ്റ് രോഗിയുടെ പല്ലിന്റെയും മോണയുടെയും സ്‌കാന്‍ എടുത്തതിന് ശേഷം ആ സ്‌കാന്‍ റിപ്പോര്‍ട്ട് ലാബിലേക്ക് അയക്കുകയും. ലാബില്‍ ലാബ് ടെക്‌നീഷ്യനും ഓര്‍ത്തോഡോണ്ടിസ്റ്റും ചേര്‍ന്ന് ഡിസൈന്‍ ചെയ്ത് ഒരു സെറ്റ് ഓഫ് ട്രേയ്‌സ്(set of tray) തയ്യാറാക്കുകയുമാണ് ചെയ്യുന്നത്. എത്ര സെറ്റ് ഓഫ് ട്രേ വേണമെന്നത് കംപ്യൂട്ടറാണ് തീരുമാനിക്കുന്നത്. ഒരു സെറ്റ് ഓഫ് ട്രേ ഉപയോഗിക്കുന്നത് രണ്ടാഴ്ച്ചത്തേക്കാണ്. ചികിത്സ തുടങ്ങുന്നതിനു മുമ്പ് തന്നെ രോഗികളെ കാണിച്ചു കൊടുക്കും എത്ര ട്രേസ് വേണമെന്നും എത്ര ട്രേസ് ഉപയോഗിച്ചാല്‍ അവരുടെ പല്ല് ഭംഗിയാകുമെന്നും. ട്രേസ് ഡിസൈന്‍ ചെയ്തതിനു ശേഷം രോഗികള്‍ക്ക് ട്രേസ് ഡെലിവറി ചെയ്യും.

ഈ ചികിത്സാ രീതി ഉപയോഗപ്രദമാകുന്ന ആളുകള്‍

എല്ലാ അപ്പോയിന്റ്‌മെന്റിനും എത്താന്‍ കഴിയാത്ത ആളുകള്‍ക്ക്,  മെറ്റാലിക് ബ്രേസുകള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, ദൂരെ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന ആളുകള്‍ തുടങ്ങിയവര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനകരമാകും.

മെറ്റാലിക് ബ്രേസുകളെ( metallic braces) വെച്ച് താരതമ്മ്യപ്പെടുത്തുമ്പോള്‍ വായ് വളരെ വൃത്തിയായി സൂക്ഷിക്കാന്‍ അലൈനേഴ്‌സ് ഉപയോഗിക്കുമ്പോള്‍ സാധിക്കും. ഭക്ഷണം കഴിക്കുമ്പോഴും പല്ലു തേയ്ക്കുമ്പോഴും അലൈനേഴ്‌സ് അഴിച്ചുവയ്ക്കാന്‍ സാധിക്കും.

ഏതു പ്രായക്കാര്‍ക്കും ഈ രീതി ഉപയോഗിച്ച് പല്ലുകളെ ഭംഗിയാക്കാന്‍ സാധിക്കും. പല്ലും മോണയും എല്ലും ആരോഗ്യകരമായ ഇരിക്കുന്ന അവസ്ഥയാണെങ്കില്‍ 14 വയസുമുതല്‍ തുടങ്ങി അങ്ങോട്ടുള്ള എല്ലാ പ്രായക്കാര്‍ക്കും ഈ ചികിത്സാരീതി ഉപയോഗിക്കാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News