പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍;സംസ്ഥാന വ്യാപകമായി നടന്നത് അക്രമം:മുഖ്യമന്ത്രി|Pinarayi Vijayan

(PFI Hartal)പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സംസ്ഥാന വ്യാപകമായി നടന്നത് അക്രമമാണ്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ സ്വീകരിക്കുന്ന നിലപാടല്ല പോപ്പുലര്‍ ഫ്രണ്ട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന വ്യാപകമായി ഉണ്ടായത് അക്രമോത്സുകതയാണ്. ഇത് നേരത്തെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ അക്രമമാണ്. മുഖം മൂടി ധരിച്ച ആക്രമമാണ് പലയിടങ്ങളിലും ഉണ്ടായത്. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ തീര്‍ത്തും അപലപനീയമാണ്. ഹര്‍ത്താലിനെതിരെ പൊലീസ് ഫലമായ നടപടിയാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരത്തിലുള്ള അക്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാകില്ല. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇനിയും അക്രമികളെ കണ്ടെത്താനുണ്ടെന്നും ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News