ഹർത്താൽ ദിനത്തിൽ കൊല്ലത്ത് പൊലീസുകാരെ വാഹനമിടിപ്പിച്ച സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഹർത്താൽ ദിനത്തിൽ കൊല്ലത്ത് പൊലീസുകാരെ വാഹനമിടിപ്പിച്ച സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പള്ളിമുക്കിലൂടെ ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന ഹർത്താൽ അനുകൂലി കൂട്ടിക്കട സ്വദേശി ഷംനാദിനെ പോലീസ് പിടികൂടാൻ ശ്രമിച്ചു.

‌വെട്ടിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരുടേയും ഷംനാദിന്‍റെയും ബൈക്കുകള്‍ കൂട്ടിയിടിച്ചു. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. മറ്റ് പോലീസുകാര്‍ ഷംനാദിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും വേഗത്തിൽ ബൈക്കോടിച്ച് രക്ഷപ്പെട്ടു.

ഇരവിപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ആന്‍റണി, എ.ആർ ക്യാപിലെ സിപിഒ നിഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. ആന്‍റണി ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വഴിയാത്രക്കാരെ അസഭ്യം പറഞ്ഞ ഷംനാദിനെ പിടികൂടാനാണ് ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു. നിർബദ്ധിച്ച് കടകൾ അടപ്പിച്ച പ്രതിയെ പോലീസ് തടയാൻ ശ്രമിച്ചു. ഷംനാദ് ഇപ്പോഴും ഒളിവിലാണ്. നേരത്തേയും വധശ്രമക്കേസിലെ പ്രതിയാണ് ഷംനാദെന്ന് പോലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News