India-Australia: ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി-20 പരമ്പര ഫൈനല്‍ നാളെ

ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി-20 പരമ്പരയുടെ ഫൈനല്‍ ഇന്ന് നടക്കും. രാത്രി 7 മണിക്ക് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം.

മൊഹാലിയില്‍ ടീംഇന്ത്യയുടെ മോഹത്തിന് മീതെ ഇടിത്തീയായ കങ്കാരുപ്പടയ്ക്ക് നാഗ്പൂരിലെ ത്രസിപ്പിക്കുന്ന വിജയത്തിലൂടെ ഉശിരന്‍ മറുപടി. 20 പന്തില്‍ നിന്നും നാല് വീതം ബൌണ്ടറികളും സിക്‌സറുകളുമായി ക്രീസില്‍ നിറഞ്ഞാടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയായിരുന്നു ടീം ഇന്ത്യയുടെ വിജയ ശില്‍പി.

വിമര്‍ശകരുടെ നാക്കടക്കാന്‍ രോഹിതിനും സംഘത്തിനും പരമ്പര സ്വന്തമാക്കണം. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ ഫൈനല്‍ ത്രില്ലറില്‍ വിജയം ടീം ഇന്ത്യയ്ക്ക് അഭിമാന പ്രശ്‌നമാണ്. ജസ്പ്രീത് ബൂംറ തിരിച്ചെത്തിയത് ബോളിംഗിലെ പോരായ്മകള്‍ ഒരു പരിധി വരെ പരിഹരിച്ചിട്ടുണ്ട്. ഫീല്‍ഡിംഗ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ടീം. അതേസമയം ഹൈദരാബാദില്‍ ജയിച്ച് പരമ്പര നേടാമെന്ന വിശ്വാസത്തിലാണ് ആരോണ്‍ ഫിഞ്ച് നായകനായ കങ്കാരുപ്പട. മാത്യു വെയ്ഡിന്റെ സ്‌ഫോടനാത്മക ബാറ്റിംഗാണ് ടീമിന്റെ കരുത്ത്.

മാക്‌സ്വെല്ലും സ്മിത്തും കൂടി ഫോമിലെത്തിയാല്‍ ഏത് വമ്പന്‍ സ്‌കോറും ഓസീസിന് നിസ്സാരമാണ്. ഹെയ്‌സല്‍വുഡും കമ്മിന്‍സും സാംബയും അബോട്ടും അണിനിരക്കുന്ന ബോളിംഗ് നിരയിലും നായകന്‍ ഫിഞ്ചിന് വിശ്വാസമേറെ. ട്വന്റി-20 ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഒരുങ്ങാന്‍ ഇരുടീമുകള്‍ക്കും പരമ്പര വിജയം അനിവാര്യമാണ്. ഹിറ്റ്മാന്റെ ടീം ഇന്ത്യയും , ആരോണ്‍ ഫിഞ്ചിന്റെ കങ്കാരുപ്പടയും തമ്മിലുള്ള സൂപ്പര്‍ത്രില്ലറിന് ഹൈദരാബാദ് ഒരുങ്ങിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News