UAE: വീണുകിട്ടിയ വസ്തുക്കള്‍ സ്വന്തമാക്കിയാല്‍ യു.എ.ഇയില്‍ കടുത്തശിക്ഷ

യു.എ.ഇയില്‍ വീണുകിട്ടിയ വസ്തുക്കള്‍ സ്വന്തമാക്കിയാല്‍ കടുത്തശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. വീണുകിട്ടുന്ന വസ്തുക്കള്‍ രണ്ടുദിവസത്തിനകം പൊലീസില്‍ ഏല്‍പ്പിക്കണം എന്നാണ് നിയമം.

വീണുകിട്ടുന്ന എന്തും ഭാഗ്യമാണെന്ന് കരുതി സ്വന്തമാക്കിയില്‍ യു.എ.ഇയില്‍ തടവും പിഴയും പിന്നാലെ വരും. ഇത്തരത്തില്‍ അന്യന്റെ സമ്പത്ത് കൈക്കലാക്കുന്നവര്‍ക്ക് 20,000 ദിര്‍ഹം പിഴയും 2 വര്‍ഷം തടവും വരെ ശിക്ഷ ലഭിക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്. ഫെഡറല്‍ നിയമത്തിന്റെ 454ആര്‍ട്കിള്‍ പ്രകാരമാണ് ശിക്ഷ ചുമത്തുക. വീണുകിട്ടിയ വസ്തുക്കള്‍ രണ്ടുദിവസത്തിനകം പൊലീസില്‍ ഏല്‍പിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. സ്വന്തം വസ്തുവാണെന്ന രീതിയില്‍ ഇത് ഉപയോഗിക്കാന്‍ പാടില്ല. ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ ക്രിമിനല്‍ നടപടിക്രമങ്ങള്‍ക്ക് ഇടയാക്കുമെന്ന് നിയമം വ്യക്തമാക്കുന്നു. ഇക്കാര്യം ബോധവല്‍കരിക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രോസിക്യൂഷന്‍ പ്രചാരണംവും ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here