Sreenivasan: മലയാള സിനിമ തകർന്നു എന്നുപറഞ്ഞ് ചർച്ച ചെയ്യുന്നവരെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞത്

ക്വാളിറ്റിയില്ലാത്ത സിനിമകൾ കമ്പോളത്തിൽ പരാജയപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും പിന്നീടുണ്ടാകുന്ന ചർച്ചകളെക്കുറിച്ചും പറയുകയാണ് നടൻ ശ്രീനിവാസൻ. കൈരളി ടിവിയോട് പങ്കുവച്ച വീഡിയോയിൽ സിനിമകൾ പരാജയപ്പെടുമ്പോൾ നിര്മാതാക്ക യോഗം ചേരുന്ന പ്രവണതയെക്കുറിച്ചും അതിൽ ചർച്ച ചെയ്യുന്ന കാര്യങ്ങളെപ്പറ്റിയുമാണ് വിവരിക്കുന്നത്.

സിനിമ പരാജയപ്പെടാൻ നടീനടന്മാർക്ക് മിനറൽ വാട്ടർ കൊടുക്കുന്നതാണെന്നും, അല്ലെങ്കിൽ അവരുടെ പ്രതിഫലമാണെന്നുമൊക്കെ പറഞ്ഞു വയ്ക്കും. അത് എല്ലാവരും കയ്യടിച്ചു പാസാക്കുകയും ചെയ്യും. അതിനിടയിലവർ മറന്നുപോകുന്ന പ്രധാനകരണമെന്നത് ‘എങ്ങനെ ഒരു നല്ല സിനിമ നിർമിക്കാം’ എന്നുള്ള കാര്യമാണെന്നും ശ്രീനിവാസൻ പറയുന്നു.

ശ്രീനിവാസന്റെ വാക്കുകൾ

ക്വാളിറ്റിയില്ലാത്ത സിനിമകൾ കമ്പോളത്തിൽ പരാജയപ്പെടുമ്പോൾ വലിയ പ്രശ്നമാണ്. അതാണ് മലയാള സിനിമയിൽ ഈയിടെ നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധി. പ്രതിസന്ധിയെന്നുപറഞ്ഞ് വലിയ ഒച്ചപ്പാടും ബഹളവുമൊക്കെയായിരിക്കും. മലയാള സിനിമ തകർന്നു, പ്രതിസന്ധിയാണ്, ആരെങ്കിലും വരൂ.. മലയാള സിനിമയെ രക്ഷിക്കൂ.. എന്നുപറഞ്ഞ് വലിയ നിലവിളിയും കരച്ചിലുമൊക്കെയാണ്. അങ്ങനെ നിർമാതാക്കളെല്ലാം ചേർന്ന് എറണാകുളത്ത്‌ യോഗം ചേരുന്നു.

എന്തുകൊണ്ട് സിനിമകൾ ഓടുന്നില്ല? വളരെ നേരം ചർച്ച നടക്കും. ഒടുവിൽ കൂട്ടത്തിലുള്ള ബുദ്ധിമാൻ പറയും നമ്മളിപ്പോ താരങ്ങൾക്കായാലും സംവിധായകർക്കായാലും സെറ്റിൽ മിനറല്‍ വാട്ടർ കൊടുക്കുന്നുണല്ലോ, അത് കട്ട് ചെയ്യണം. കാരണം ചെലവുകളിപ്പോൾ കൂടുകയാണല്ലോ. അതുകൊണ്ടാണ് നമുക്ക് സിനിമയിൽ പ്രതിസന്ധിയുണ്ടാകുന്നത്. അത് കേക്കുമ്പോ ബാക്കിയുള്ളവർ പറയും അത് ശരിയാണല്ലോ.

മിനറൽ വാട്ടറൊക്കെ കാശുകൊടുത്തുവാങ്ങാതെ സാധാരണ വെള്ളം കൊടുത്താൽ പോരെ? അങ്ങനെ അതെല്ലാരുംകൂടെ കയ്യടിച്ചു പാസാക്കുന്നു. പ്രതിസന്ധിക്കുകാരണം ചെലവാണ് എന്ന ധാരണയിലെത്തും. അപ്പോൾ എങ്ങനെ ചെലവ് കുറയ്ക്കാമെന്ന് ചർച്ചയാകും. അപ്പോൾ സംവിധായകരും നടീനടന്മാരും ഇപ്പോൾ വാങ്ങുന്നതിന്റെ പകുതിയാക്കി പ്രതിഫലം കുറയ്ക്കണം എന്ന ചർച്ചവരും. അതും കയ്യടിച്ചു പാസാക്കും. ഈ ചർച്ചകൾക്കിടയിൽ അവർ ഒരു കാര്യം മറന്നുപോകുന്നു. ‘എങ്ങനെ ഒരു നല്ല സിനിമ നിർമിക്കാം എന്നുള്ള കാര്യം’!!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News