റോഡുകളുടെശോചനീയാവസ്ഥയ്ക്ക് വ്യക്തമായ പരിഹാരം; മിന്നല്‍ സന്ദര്‍ശനം നടത്തി മന്ത്രി മുഹമ്മദ് റിയാസ്|Muhammad Riyas

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് വ്യക്തമായ പരിഹാരവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ(Muhammad Riyas) മിന്നല്‍ സന്ദര്‍ശനം അരൂരില്‍. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പരിശോധിക്കാനും ശോചനീയാവസ്ഥ നേരില്‍ കാണാനും കോണ്‍ട്രാക്റ്റ് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കാനും പിഡബ്ല്യുഡി മന്ത്രി മുഹമ്മദ് റിയാസ് അരൂര്‍ ചന്തിരൂര്‍ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി.

ഒരു വര്‍ഷത്തെ റണ്ണിങ് കോണ്‍ട്രാക്ടര്‍ നടപ്പിലാക്കുമെന്നും റോഡ് തകരാറിലായാല്‍ 48 മണിക്കൂറിനകം അറ്റകുറ്റപ്പണി നടത്തപ്പെടുമെന്നും മന്ത്രി റിയാസ് വ്യക്തമാക്കി. ചന്തിരൂര്‍ സെന്റ് മേരീസ് പള്ളിക്കു മുന്നിലുള്ള കുഴി ഉടന്‍ നികര്‍ത്തുവാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

14 ജില്ലകളിലും കൃത്യമായ റോഡു നിരീക്ഷണവും അടിയന്തരമായ തകരാര്‍ പരിഹാരവും ഉണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയോടൊപ്പം അരൂര്‍ MLA ദലീമാ ജോ ജോ, മനു പുളിക്കല്‍, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ഷൈജ മോള്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനില്‍കുമാര്‍ എന്നിവര്‍ അനുഗമിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News