മലയാള സിനിമ നടത്തുന്നത് പുതിയ പരീക്ഷണം:മുഖ്യമന്ത്രി|Pinarayi Vijayan

മലയാള സിനിമ നടത്തുന്നത് പുതിയ പരീക്ഷണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). മലയാള സിനിമ കണ്ടു മടുത്ത കാഴ്ചകള്‍ ഒഴിവാക്കി പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നു.

മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രചോദനമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവാര്‍ഡിന് അര്‍ഹമായ സിനിമകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചു. സിനിമ കേവലം ഒരു വിനോദം മാത്രമല്ല, സിനിമ ഉന്നതമായ കലാരൂപമാണ്. സിനിമാ- സങ്കേതിക രംഗത്ത് സ്ത്രീകളുടെ പങ്ക് വര്‍ധിച്ചു, അത് ഇനിയും ഉയരണമെന്നും വനിതാ ചലച്ചിത്ര പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് 3 കോടി രൂപ നല്‍കുമെന്നും ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News