Pinarayi Vijayan: ജെ സി ഡാനിയേൽ പുരസ്‌കാരം മുഖ്യമന്ത്രിയിൽ നിന്നുമേറ്റുവാങ്ങി കെ പി കുമാരന്‍; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ വിതരണോദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ സി ഡാനിയേൽ(jc daniel) പുരസ്‌കാരം സംവിധായകൻ കെ പി കുമാരനും(kp kumaran) ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മാധ്യമപ്രവർത്തകൻ ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിച്ചു.

2021ലെ ചലച്ചിത്ര അവാർഡിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം മന്ത്രി വി ശിവൻകുട്ടി മന്ത്രി ആന്റണി രാജുവിന് നൽകി പ്രകാശിപ്പിച്ചു. ‘മലയാള സിനിമ, നാൾവഴികൾ’ റഫറൻസ് ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ്‌ മന്ത്രി ജി ആർ അനിൽ വി കെ പ്രശാന്ത് എംഎൽഎയ്ക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു.

മികച്ച സംവിധായകനുള്ള പുരസ്‌കാരം ദിലീഷ് പോത്തൻ ഏറ്റുവാങ്ങി. ട്രാൻസ്ജെൻഡർ വിഭാഗത്തിനുള്ള പ്രത്യേക പുരസ്‌കാരം നേഘയ്ക്ക് സമ്മാനിച്ചു. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം രേവതിയും മികച്ച നടനുള്ള പുരസ്‌കാരം ജോജു ജോർജും, ബിജു മേനോനും മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.

മലയാള സിനിമ നടത്തുന്നത് പുതിയ പരീക്ഷണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) പറഞ്ഞു. മലയാള സിനിമ കണ്ടു മടുത്ത കാഴ്ചകള്‍ ഒഴിവാക്കി പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നു.
മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രചോദനമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവാര്‍ഡിന് അര്‍ഹമായ സിനിമകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചു. സിനിമ കേവലം ഒരു വിനോദം മാത്രമല്ല, സിനിമ ഉന്നതമായ കലാരൂപമാണ്. സിനിമാ- സങ്കേതിക രംഗത്ത് സ്ത്രീകളുടെ പങ്ക് വര്‍ധിച്ചു, അത് ഇനിയും ഉയരണമെന്നും വനിതാ ചലച്ചിത്ര പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് 3 കോടി രൂപ നല്‍കുമെന്നും ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News