Distribution of film awards:ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍

ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ ഏറ്റുവാങ്ങി. പ്രഥമ ടി വി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരമാണ് ശശികുമാര്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയത്.

മലയാള സിനിമ നടത്തുന്നത് പുതിയ പരീക്ഷണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) ചലച്ചിത്ര പുരസ്‌കാര വിതരണം ചടങ്ങില്‍ പറഞ്ഞു. മലയാള സിനിമ കണ്ടു മടുത്ത കാഴ്ചകള്‍ ഒഴിവാക്കി പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നു.

മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രചോദനമെന്നും മുഖ്യമന്ത്രി പറഞ്ഞു. അവാര്‍ഡിന് അര്‍ഹമായ സിനിമകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചു. സിനിമ കേവലം ഒരു വിനോദം മാത്രമല്ല, സിനിമ ഉന്നതമായ കലാരൂപമാണ്. സിനിമാ- സങ്കേതിക രംഗത്ത് സ്ത്രീകളുടെ പങ്ക് വര്‍ധിച്ചു, അത് ഇനിയും ഉയരണമെന്നും വനിതാ ചലച്ചിത്ര പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് 3 കോടി രൂപ നല്‍കുമെന്നും ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News