Potato: ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വച്ചാൽ…

ഉരുളക്കിഴങ്ങ്(potato) നാം എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നൊരു വിഭവമാണ്. നിങ്ങൾ ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ(fridge) സൂക്ഷിക്കാറുണ്ടോ? ഉരുളക്കിഴങ്ങ് ഫ്രഡ്ജില്‍ സൂക്ഷിച്ചാല്‍ അത് പുറത്ത് വയ്ക്കുന്നതിനെക്കാള്‍ എളുപ്പത്തില്‍ ചീത്തയാവുമെന്ന് എത്രപേർക്കറിയാം?

ഉരുളക്കിഴങ്ങ് എളുപ്പത്തില്‍ മുള വന്ന് നശിച്ചുപോകുന്നത് മിക്കവരും നേരിടുന്നൊരു പ്രശ്നമാണ്. ഇതൊഴിവാക്കാൻ ചെയ്യാവുന്ന നാല് കാര്യങ്ങളാണ് പങ്കുവയ്ക്കുന്നത്.

1.ഉരുളക്കിഴങ്ങ് ഹെര്‍ബുകളുമായി (ഇലകള്‍) കൂടിച്ചേര്‍ത്ത് സ്റ്റോര്‍ ചെയ്താല്‍ അതിന്‍റെ കാലാവധി കൂട്ടിക്കിട്ടും. റോസ് മേരിയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും ഹര്‍ബുകളോ ഇതിനായി ഉപയോഗിക്കാം.

2.ആദ്യമേ സൂചിപ്പിച്ചത് പോലെ ഉരുളക്കിഴങ്ങ് ഫ്രഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല. അതുപോലെ സൂര്യപ്രകാശം ധാരാളം കിട്ടുന്ന സ്ഥലത്തും സൂക്ഷിക്കേണ്ട. അല്‍പം വെളിച്ചം കുറവുള്ള സ്ഥലത്ത് ബാസ്കറ്റിലോ മറ്റോ വയ്ക്കാം.

3.ഉരുളക്കിഴങ്ങ് ഒരിക്കലും ആപ്പിളിന്‍റെ കൂട്ടത്തില്‍ സൂക്ഷിക്കരുത്. ആപ്പിള്‍ ഉത്പാദിപ്പിക്കുന്ന എഥിലിന്‍ ഗ്യാസ് ഉരുളക്കിഴങ്ങ് എളുപ്പത്തില്‍ ചീത്തയാകാൻ കാരണമാകുന്നു.

4.ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ വച്ചാല്‍ അതില്‍ ഈര്‍പ്പത്തിന്‍റെ അളവ് കൂടുതലാകുന്നു. ഉരുളക്കിഴങ്ങിനോ ഉള്ളിക്കോ ഒന്നും കേടാകാതിരിക്കാൻ അധിക ജലാംശത്തിന്‍റെ ആവശ്യമില്ല. അവയില്‍ തന്നെ ജലാംശം അടങ്ങിയിട്ടുണ്ട്. അധിക ജലാംശം കിട്ടിയാല്‍ ഇവ പെട്ടെന്ന് ചീത്തയായിപ്പോകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel