Louise Fletcher: നടിയും ഓസ്‌കാര്‍ ജോതാവുമായ ലൂയിസ് ഫ്‌ളെച്ചര്‍ അന്തരിച്ചു

ഹോളിവുഡ് നടിയും ഓസ്‌കാര്‍ ജോതാവുമായ ലൂയിസ് ഫ്‌ളെച്ചര്‍(88)(louise fletcher) അന്തരിച്ചു. ഫ്രാന്‍സിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കുടുംബാംഗങ്ങളാണ് മരണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 1958 ല്‍ ടെലിവിഷനിലൂടെയാണ് ലൂയിസ് അഭിനയ ജീവിതം ആരംഭിച്ചത്. 1975ല്‍ മിലോസ് ഫോര്‍മാന്‍ സംവിധാനം ചെയ്ത , ‘വണ്‍ ഫ്‌ലൂ ഓവേര്‍ഡ് ദ കുക്കൂസ് നെസ്റ്റ്’ എന്ന ചിത്രത്തിലൂടെ ലൂയിസ് ശ്രദ്ധേയയായി.

Oscar-winner Louise Fletcher dies at 88 in her France home | Hollywood -  Hindustan Times

എക്കാലത്തെയും മികച്ച അമേരിക്കന്‍ സിനിമകളുടെ ലിസ്റ്റില്‍ ഇടം നേടിയ സിനിമയാണിത്. ചിത്രത്തിലെ ക്രൂരയായ നഴ്‌സ് റാച്ചഡ് എന്ന കഥാപാത്രം നടിക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാര്‍ഡ്, ബാഫ്റ്റ പുരസ്‌കാരം, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം എന്നിവ നേടി.

Louise Fletcher Dead: One Flew Over the Cuckoo's Nest Actress Was 88 |  IndieWire

ഔഡ്രേ ഹെപ്‌ബേണ്‍, ലിസ മിന്നെല്ലി എന്നിവര്‍ക്കുശേഷം ഒരു ചിത്രത്തിലെ അഭിനയത്തിലൂടെ ഒരു അക്കാദമി അവാര്‍ഡ്, ബാഫ്റ്റ അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം എന്നിവ നേടുന്ന മൂന്നാമത്തെ നടിയാണ് ലൂയിസ് ഫ്‌ളെച്ചര്‍. എക്‌സോര്‍സിസ്റ്റ് കക: ദ ഹെറട്ടിക്ക് (1977), ബ്രയിന്‍സ്റ്റോം (1983), ഫയര്‍സ്റ്റാര്‍ട്ടര്‍ (1984), ഫ്‌ലവേഴ്‌സ് ഇന്‍ ദി ആറ്റിക്ക് (1987), 2 ഡേയ്‌സ് ഇന്‍ ദി വാലി (1996), ക്രൂ വല്‍ ഇന്റന്‍ഷന്‍സ് (1999) എന്നിവയാണ് ലൂയിസ് ഫ്‌ളെച്ചറിന്റെ മറ്റു പ്രധാന സിനിമകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News