Joju George: ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം; വികാര നിർഭരനായി ജോജു; അവാർഡിന് താൻ അർഹയാണെന്ന് രേവതി

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഈ അവാർഡിലൂടെ സ്വന്തമായതെന്ന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വീകരിച്ചുകൊണ്ട് ജോജു ജോർജ്(joju george) പറഞ്ഞു.

പുരസ്‌കാരം(award) തനിക്ക് തന്നെ സമർപ്പിക്കുന്നുവെന്നും കാരണം താൻ അത് അർഹിക്കുന്നുവെന്നും മികച്ച നടിയ്ക്കുള്ള അവാർഡ് സ്വന്തമാക്കിയ രേവതി(revathy) പറഞ്ഞു.

ജോജുവിനൊപ്പം ബിജു മേനോനും മികച്ച നടനുള്ള അവാർഡ് നേടി. തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡുകൾ വിതരണം ചെയ്തത്.

സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ സി ഡാനിയേൽ(jc daniel) പുരസ്‌കാരം സംവിധായകൻ കെ പി കുമാരനും(kp kumaran) ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മാധ്യമപ്രവർത്തകൻ ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിച്ചു.

2021ലെ ചലച്ചിത്ര അവാർഡിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം മന്ത്രി വി ശിവൻകുട്ടി മന്ത്രി ആന്റണി രാജുവിന് നൽകി പ്രകാശിപ്പിച്ചു. ‘മലയാള സിനിമ, നാൾവഴികൾ’ റഫറൻസ് ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ്‌ മന്ത്രി ജി ആർ അനിൽ വി കെ പ്രശാന്ത് എംഎൽഎയ്ക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു.

മലയാള സിനിമ നടത്തുന്നത് പുതിയ പരീക്ഷണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) പറഞ്ഞു. മലയാള സിനിമ കണ്ടു മടുത്ത കാഴ്ചകള്‍ ഒഴിവാക്കി പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നു.
മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രചോദനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2021ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയവരുടെ പട്ടിക

നടന്‍- ബിജു മേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ് (നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ്), നടി- രേവതി (ഭൂതകാലം), സ്വഭാവ നടന്‍- സുമേഷ് മൂര്‍ (കള), സ്വഭാവ നടി- ഉണ്ണിമായ പ്രസാദ് (ജോജി)

ചിത്രം- ആവാസവ്യൂഹം (സംവിധാനം: കൃഷാന്ദ് ആര്‍ കെ), രണ്ടാമത്തെ ചിത്രം- പുരസ്‍കാരം രണ്ട് ചിത്രങ്ങള്‍ക്ക്, ചവിട്ട് (റഹ്‍മാന്‍ ബ്രദേഴ്സ്), നിഷിദ്ധോ (താര താമാനുജന്‍), സംവിധായകന്‍- ദിലീഷ് പോത്തന്‍ (ജോജി)

ബാലതാരം (ആണ്‍)- മാസ്റ്റര്‍ ആദിത്യന്‍ ,ബാലതാരം (പെണ്‍)- സ്നേഹ അനു (തല), കഥാകൃത്ത്- ഷാഹി കബീര്‍ (നായാട്ട്) ,ഛായാഗ്രാഹകന്‍- മധു നീലകണ്ഠന്‍ (ചുരുളി),തിരക്കഥാകൃത്ത്- കൃഷാന്ദ് ആര്‍ കെ (ആവാസവ്യൂഹം)

തിരക്കഥ (അഡാപ്റ്റേഷന്‍)- ശ്യാം പുഷ്കരന്‍ (ജോജി), ഗാനരചയിതാവ്- ബി കെ ഹരിനാരായണന്‍ (കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍ പെറ്റുണ്ടായ../ കാടകലം) ,സംഗീത സംവിധായകന്‍ (ഗാനങ്ങള്‍)- ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയത്തിലെ എല്ലാ ഗാനങ്ങളും)

സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം)- ജസ്റ്റിന്‍ വര്‍ഗീസ് (ജോജി), പിന്നണി ഗായകന്‍- പ്രദീപ് കുമാര്‍ (രാവില്‍ മയങ്ങുമീ പൂമടിയില്‍/ മിന്നല്‍ മുരളി), പിന്നണി ഗായിക- സിതാര കൃഷ്ണകുമാര്‍ (പാല്‍നിലാവിന്‍ പൊയ്കയില്‍/ കാണെക്കാണെ)

എഡിറ്റര്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്) ,കലാസംവിധായകന്‍- ഗോകുല്‍ദാസ് എ വി (തുറമുഖം) ,സിങ്ക് സൌണ്ട്- അരുണ്‍ അശോക്, സോനു കെ പി (ചവിട്ട്) ,ശബ്ദമിശ്രണം- ജസ്റ്റിന്‍ ജോസ് (മിന്നല്‍ മുരളി)

ശബ്ദരൂപകല്‍പ്പന- രംഗനാഥ് രവി (ചുരുളി) ,പ്രോസസിംഗ് ലാബ്/ കളറിസ്റ്റ്- ലിജു പ്രഭാകര്‍, രംഗ്‍റേയ്സ് മീഡിയ വര്‍ക്സ് (ചുരുളി) ,മേക്കപ്പ് ആര്‍ട്ടിസ്റ്റ്- രഞ്ജിത്ത് അമ്പാടി (ആര്‍ക്കറിയാം)

വസ്ത്രാലങ്കാരം- മെല്‍വി കെ (മിന്നല്‍ മുരളി) ,ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഈ വിഭാഗത്തില്‍ അര്‍ഹമായ പ്രകടനങ്ങളില്ലെന്ന് ജൂറി,ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍)- ദേവി എസ് (ദൃശ്യം 2)- കഥാപാത്രം റാണി (മീന)

നൃത്തസംവിധാനം- അരുണ്‍ലാല്‍ (ചവിട്ട്) ,ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ്- ഹൃദയം ,നവാഗത സംവിധായകന്‍- കൃഷ്ണേന്ദു കലേഷ് (പ്രാപ്പെട)

കുട്ടികളുടെ ചിത്രം- കാടകലം (സഖില്‍ രവീന്ദ്രന്‍) ,വിഷ്വല്‍ എഫക്റ്റ്സ്- ആന്‍ഡ്രൂ ഡിക്രൂസ് (മിന്നല്‍ മുരളി)

സ്ത്രീ/ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ്- നേഘ എസ് (അന്തരം) ,പ്രത്യേക ജൂറി അവാര്‍ഡ് ,കഥ, തിരക്കഥ- ഷെറി ഗോവിന്ദന്‍ (അവനോവിലോന)

പ്രത്യേക ജൂറി പരാമര്‍ശം- ജിയോ ബേബി- ഫ്രീഡം ഫൈറ്റ് ,രചനാ വിഭാഗം ,ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്) ,ചലച്ചിത്ര ലേഖനം- മലയാള സിനിമയിലെ ആണൊരുത്തന്മാര്‍: ജാതി, ശരീരം, താരം (ജിതിന്‍ കെ സി)

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍- ചലച്ചിത്ര ഗ്രന്ഥം- നഷ്‍ട സ്വപ്‍നങ്ങള്‍ (ആര്‍ ഗോപാലകൃഷ്ണന്‍),ചലച്ചിത്ര ഗ്രന്ഥം- ഫോക്കസ്: സിനിമാപഠനങ്ങള്‍ (ഡോ. ഷീബ എം കുര്യന്‍) ,ചലച്ചിത്ര ലേഖനം- ജോര്‍ജ്കുട്ടിയും മലയാളിയുടെ ഉഭയ ഭാവനയും (ഡോ. രാകേഷ് ചെറുകോട്)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News