CPIM:കേന്ദ്രസര്‍ക്കാര്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഐഎം നേതൃത്വത്തില്‍ പ്രതിഷേധമിരമ്പി

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഐഎമ്മിന്റെ(CPIM) രാജ്യവ്യാപക പ്രതിഷേധം. സിപിഐഎം ദില്ലി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ബൃന്ദ കാരാട്ടും, കണ്ണൂരില്‍ എ വിജയരാഘവനും റാലി ഉദ്ഘാടനം ചെയ്തു.

വിലക്കയറ്റം തടയുക, എല്ലാവര്‍ക്കും വിദ്യാഭ്യാസവും തൊഴിലും നല്‍കുക, ആഗോളവല്‍ക്കരണത്തിന് ജനകീയ ബദല്‍ നടപ്പാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി രാജ്യത്തുടനീളം സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധമിരമ്പി. സിപിഐഎം ദില്ലി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പങ്കെടുത്തു. ബിജെപി ആര്‍എസ്എസ് വര്‍ഗീയ അജണ്ടകള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു

കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ബഹുജന റാലി പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടന്ന റാലികളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. പ്രതിഷേധ റാലി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. രാജ്യം 70 വര്‍ഷം കൊണ്ട് നേടിയെടുത്തതെല്ലാം മോദി സര്‍ക്കാര്‍ വിറ്റുതുലയ്ക്കുകയാണെന്ന് എളമരം കരീം എം പി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News