പാര്‍ലമെന്ററി സമിതികളില്‍ മാറ്റം വരുത്താനുള്ള നീക്കം;കേന്ദ്രത്തിനെതിരെ പ്രതിപക്ഷം;ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് MP

പാര്‍ലമെന്ററി സമിതികളില്‍ മാറ്റം വരുത്താനുള്ള മോദി സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP) ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തയച്ചു. ആഭ്യന്തരം, ഐടി കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന് നഷ്ടമായേക്കും. ശശി തരൂരിനെ മാറ്റാനുള്ള നീക്കത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് എംപി ഉള്‍പ്പെടെയുള്ളവരാണ് ലോക്‌സഭ സ്പീക്കര്‍ക്ക് കത്തു നല്‍കിയത്.

ഐടി സമിതി അംഗങ്ങളാണ് തരൂരിനെ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കിയത്. ജോണ്‍ ബ്രിട്ടാസ്, കാര്‍ത്തി ചിതംബരം, മഹുവ മൊയ്ത്ര ഉള്‍പ്പെടെയുള്ളവര്‍ കത്തില്‍ ഒപ്പുവെച്ചു.

ലോക്‌സഭ സ്പീക്കര്‍ക്ക് കത്തു നല്‍കിയ സമിതിയിലെ മറ്റ് അംഗങ്ങള്‍ക്ക് തരൂര്‍ ട്വീറ്റിലൂടെ നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസം അധ്യക്ഷ സ്ഥാനം മാറ്റാനുള്ള നീക്കത്തിനെതിരെ രാജ്യസഭ പ്രതിപക്ഷ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും, അധിര്‍ രഞ്ചന്‍ ചൗധരിയും കത്തു നല്‍കിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here