ലോകം വെര്‍ച്വലിലേക്ക് മാറുന്നു,സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അവബോധം വേണം: മമ്മൂട്ടി|Mammootty

ലോകം മുഴുവന്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കാരണം ബുദ്ധിമുട്ടുകയാണെന്നും എല്ലാവര്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധം ആവശ്യമാണെന്ന് നടന്‍ മമ്മൂട്ടി(Mammootty). കേരള പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന കൊക്കൂണ്‍ രാജ്യാന്തര കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടെക്‌നോളജിയും, സൈബര്‍ കുറ്റകൃത്യങ്ങളും സമാന്തരമായി വളരുന്നു. ഈ ഘട്ടത്തില്‍ പൊലീസിന് വളരെയേറെ ഉത്തരവാദിത്തമാണുള്ളത്. സൈബര്‍ ക്രിമിനലുകളെ കൈകാര്യം ചെയ്യേണ്ടതിനുള്ള പരിമിതികള്‍ മറികടക്കുന്നതിന് ഇത്തരത്തിലുള്ള കോണ്‍ഫറന്‍സുകള്‍ സഹായകരമാകുമെന്നും മമ്മൂട്ടി പറഞ്ഞു.

ലോകം വെര്‍ച്വലിലേക്ക് മാറുന്ന ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ ഘട്ടത്തില്‍ സൈബര്‍ ഡോം സോഷ്യല്‍ മീഡിയയുടെ അടുത്ത ഘട്ടമായ മെറ്റേവേഴ്‌സിലേക്ക് എത്തുന്നതും കാലഘട്ടത്തിന്റെ ആവശ്യഗതയാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ഡിജിപി അനില്‍കാന്ത് ഐപിഎസ് കോണ്‍ഫറന്‍സ് റൗണ്ട് അപ്പ് വിശദീകരിച്ചു. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ , ഹൈബി ഈഡന്‍ എം.പി, ഡിജിപി അനില്‍കാന്ത് ഐപിഎസ്, എഡിജിപി ഹെഡ് ക്വാട്ടേഴ്‌സ് കെ. പത്മകുമാര്‍ ഐപിഎസ് , സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ പി. പ്രകാശ് ഐപിഎസ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here