പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഇന്നു മുതൽ വിശദമായി ചോദ്യം ചെയ്യും | NIA

എൻ ഐ എ കസ്റ്റഡിയിൽ വിട്ട പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഇന്നു മുതൽ വിശദമായി ചോദ്യം ചെയ്യും. കേരളത്തിലെ പ്രമുഖരെ വധിക്കാൻ ലക്ഷ്യമിട്ടതിൻ്റെ തെളിവുകൾ ഇവരിൽ നിന്ന് കണ്ടെടുത്തതായി എൻ ഐ എ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഈ മാസം 30 വരെയാണ് പ്രതികളെ കോടതി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

കേരളത്തിൽ നിക്ഷിപ്ത താല്‍പ്പര്യങ്ങൾക്ക് വേണ്ടി വർഗീയ ശക്തികളുമായി ചിലർ സമരസപ്പെടുന്നതായി മുഖ്യമന്ത്രി

കേരളത്തിൽ നിക്ഷിപ്ത താല്‍പ്പര്യങ്ങൾക്ക് വേണ്ടി വർഗീയ ശക്തികളുമായി ചിലർ സമരസപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പര പൂരകങ്ങളാണ്.സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനെ രൂക്ഷമായി മുഖ്യമന്ത്രി വിമർശിച്ചു‍.

സംസ്ഥാനത്ത് നടന്നത് ആസൂത്രിത അക്രമം. ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേരള പൊലീസ് സീനിയർ ഓഫീസേ‍ഴ്സ് അസോസിയേഷൻറെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ അക്രമ ഹർത്താലിനെയും വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നവരെയും രൂക്ഷമായി വിമർശിച്ചത്.

കേരളത്തിൽ വർഗീയ ശക്തികളെ വിട്ടുവീ‍ഴ്ചയില്ലാതെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. എന്നാൽ ചിലർ അവരുമായി സമരസപ്പെടുന്നു. ഇത് വർഗീയ ശക്തികൾക്ക് പ്രൊത്സാഹനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ നടത്തിയ അക്രമത്തെ മുഖ്യമന്ത്രി അപലപിച്ചു. അക്രമം ആസൂത്രിതമാണ്. അക്രമത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരു തരത്തിലും തങ്ങളിലേക്കെത്തില്ല സുരക്ഷിതരാണ് എന്ന് കരുതിയ പ്രതികളെ പോലും ശാസ്ത്രിയമായി പിടികൂടിയ പൊലീസിനെ ചടങ്ങിൽ മുഖ്യമന്ത്രി അഭിനന്ദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News