ബിജെപിയിൽ തമ്മിലടി രൂക്ഷം; പാർലമെന്ററി പാർട്ടി സെക്രട്ടറി രാജിവച്ചു | Pandalam

പന്തളം നഗരസഭ കൗൺസിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ കെ വി പ്രഭ പാർലമെന്ററി പാർട്ടി സെക്രട്ടറി സ്ഥാനം രാജിവച്ചു. ബിജെപി നേതൃത്വം നൽകുന്ന ഭരണസമിതിയിലെ തമ്മിലടി രൂക്ഷമായതിന്റെ തുടർച്ചയാണ് രാജി.

രണ്ടുമാസം മുമ്പ് കെ വി പ്രഭയെ പന്തളം നഗരസഭാധ്യക്ഷ സുശീല സന്തോഷ് അസഭ്യം പറഞ്ഞിരുന്നു. ഇത്‌ നവമാധ്യമങ്ങളിലൂടെ പുറത്തായിട്ടും അധ്യക്ഷയ്ക്കെതിരെ നടപടി സ്വീകരിച്ചില്ല.

ബിജെപി ജില്ലാ നേതൃത്വം ചർച്ചയ്ക്ക് വിളിച്ചപ്പോൾ ചെയർപേഴ്സൺ പങ്കെടുത്തില്ല. നടപടി അനന്തമായി വൈകിയതോടെ ശനിയാഴ്ച ജില്ലാ പ്രസിഡന്റിന് വാട്സാപിലൂടെ രാജിക്കത്തയക്കുകയായിരുന്നു.ബിജെപിയുടെ നേതൃത്വത്തിലുള്ള നഗരസഭയിൽ ഈ തമ്മിലടി മൂലം ഭരണം സ്‌തംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News