
എൻ ഐ എ കസ്റ്റഡിയിൽ വിട്ട പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഇന്നു മുതൽ വിശദമായി ചോദ്യം ചെയ്യും. കേരളത്തിലെ പ്രമുഖരെ വധിക്കാൻ ലക്ഷ്യമിട്ടതിൻ്റെ തെളിവുകൾ ഇവരിൽ നിന്ന് കണ്ടെടുത്തതായി എൻ ഐ എ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
ഇസ്ലാമിക ഭരണത്തിന് വേണ്ടി ഇന്ത്യയില്‍ പോപ്പുലര്‍ ഫ്രണ്ട് ജിഹാദിന് ശ്രമിച്ചെന്ന കേസിലാണ്11 പ്രവര്‍ത്തകരെ എന്‍ ഐ എ അറസ്റ്റ് ചെയ്തത്.ഗൂഢാലോചന തെളിയിക്കുന്ന ഡിജിറ്റല്‍ രേഖകളും ലഘുലേഖകളും ഇവരില്‍ നിന്ന് കണ്ടെടുത്തിരുന്നു.
പ്രാഥമിക ചോദ്യം ചെയ്യലില്‍ ഗൂഢാലോചനയുടെ തീവ്രത സംബന്ധിച്ച് പ്രതികള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് എന്‍ ഐ എ കോടതിയെ അറിയിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഈ മാസം 30 വരെയാണ് പ്രതികളെ കോടതി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here