Flood | മിന്നല്‍ പ്രളയം; സ്‌കോര്‍പിയോ ഒഴുകി മലയിടുക്കിലേക്ക്; വീഡിയോ വൈറൽ

അരുണാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വ്യാപകനാശനഷ്ടം. അതിനിടെ സുബന്‍സിരി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ എസ് യുവി വെള്ളത്തിലൂടെ ഒലിച്ച് ഗര്‍ത്തത്തില്‍ വീഴുന്ന വീഡിയോ പുറത്തുവന്നു.

മഴയെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ കാര്‍ ഒഴുകി മലയിടുക്കിലേക്ക് പതിക്കുകയായിരുന്നു.കാര്‍ താഴോട്ടു വീഴുന്നതും മൂന്നു പേര്‍ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. ഞായറാഴ്ച വരെ അരുണാചല്‍ പ്രദേശില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News