
വയനാട് നെന്മേനിയിലെ ജനവാസ മേഖലയിൽ കടുവയിറങ്ങി വളർത്തു മൃഗത്തെ കൊന്നു.ചീരാൽ കരുവള്ളി ദേവദാസിന്റെ വീട്ടിലെ പശുവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്.
ഇന്ന് പുലർച്ചെയാണ് സംഭവം. വനത്താൽ ചുറ്റപ്പെട്ട മേഖലയാണിത്. വനപാലകർ സ്ഥലത്തെത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കാൽപ്പാടുകൾ കണ്ടെത്തി. കടുവ വനത്തിനുള്ളിലേക്ക് കടന്നതായി വനപാലകർ അറിയിച്ചു.
തെരുവുനായകൾക്കുള്ള വാക്സിനേഷൻ ഇന്ന് ആരംഭിക്കും
തിരുവനന്തപുരം നഗരസഭാ പരിധിയിൽ തെരുവുനായകൾക്കുള്ള വാക്സിനേഷൻ ഇന്ന് ആരംഭിക്കും.നാല് ടീമുകളായി നഗരത്തിൽ 100 വാർഡുകളിലെ എല്ലാ തെരുവ് നായകൾക്കും നവംബർ ഒന്നുവരെ വാക്സിനേഷൻ നൽകും.
വെറ്റിനറി ഡോക്ടർമാർ, ഡോക് ക്യാച്ചേഴ്സ് എന്നിവർ സംഘത്തിലുണ്ടാകും.വാക്സിനേഷൻ നൽകിയ നായകളെ തിരിച്ചറിയാൻ പ്രത്യേകതരം അടയാളപ്പെടുത്തലിന് വേണ്ട സംവിധാനമുണ്ടാകും.ക്യാമ്പയിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ വളർത്ത് നായ്കൾക്ക് വാക്സിൻ നൽകി ലൈസൻസുകൾ വിതരണം ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here