അയൺ മാൻ ഡയത്ത് ലോൺ മത്സരത്തിൽ ഇന്ത്യൻ താരത്തിന് ജയം | Sydney

സിഡ്നിയിൽ നടന്ന അയൺ മാൻ ഡയത്ത് ലോൺ മത്സരത്തിൽ ഇന്ത്യൻ താരം വിഷ്ണു പ്രസാദിന് ജയം.ആറര മണിക്കൂർ കൊണ്ടാണ് ഇന്ത്യൻ താരം മത്സരം പൂർത്തിയാക്കിയത്.

ദുലീപ് ട്രോഫി കിരീടം പശ്ചിമ മേഖലയ്ക്ക്

ദുലീപ് ട്രോഫി കിരീടം അജിൻക്യ രഹാനെ ക്യാപ്റ്റനായ പശ്ചിമ മേഖലയ്ക്ക്. ഹനുമ വിഹാരി ക്യാപ്റ്റനായ ദക്ഷിണ മേഖലയെ 294 റൺസിന് തോൽപിച്ചാണ് പശ്ചിമ മേഖല ചാമ്പ്യന്മാരായത്. പശ്ചിമ മേഖലയുടെ പത്തൊൻപതാമത് ദുലീപ് ട്രോഫി കിരീടമാണിത്.

ആദ്യ ഇന്നിങ്സിൽ 270 റൺസിന് പുറത്തായ പശ്ചിമ മേഖല ദക്ഷിണ മേഖലയെ 327 റൺസിന് പുറത്താക്കി. 265 റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെ ബാറ്റിംഗ് കരുത്തിൽ രണ്ടാം ഇന്നിങ്സിൽ പശ്ചിമ മേഖല 4 വിക്കറ്റ് നഷ്ടത്തിൽ 585 റൺസിന് ഡിക്ലയർ ചെയ്തു.

529 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണ മേഖല 234 റൺസിന് ഓൾ ഔട്ടായി. 93 റൺസെടുത്ത മലയാളി ബാറ്റർ സുശീൽ കുന്നുമ്മലാണ് ദക്ഷിണ മേഖലയുടെ ടോപ് സ്കോറർ. യശസ്വി ജയ്സ്വാളാണ് പ്ലെയർ ഓഫ് ദി മാച്ച്. 2 ഇന്നിങ്സുകളിലുമായി ആകെ 13 വിക്കറ്റുകൾ വീഴ്ത്തിയ ജയ്ദേവ് ഉനദ്കടാണ് പ്ലെയർ ഓഫ് ദി സീരീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here