Karthikeya 2: സാഹസികതയും ഫാന്റസിയും നിറച്ച് കാര്‍ത്തികേയ 2 ; ത്രസിപ്പിക്കുന്ന തിയേറ്റര്‍ അനുഭവം

ചിത്രങ്ങളുടെ ആദ്യ ഭാഗം ഹിറ്റായാല്‍ രണ്ടാം ഭാഗവും വമ്പന്‍ ഹിറ്റാകണമെന്നില്ല. എന്നാല്‍ ആദ്യ ഭാഗത്തേക്കാള്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളും ഉണ്ട്, അത്തരത്തില്‍ രണ്ടാം വരവ് നടത്തി, കത്തിപ്പടരുകയാണ് കാര്‍ത്തികേയ 2(Karthikeya 2) . 30 കോടിക്ക് താഴെ ബജറ്റില്‍ ഒരുങ്ങിയ ചിത്രം ഇതിനകം നേടിയത് 120 കോടിയലധികം കളക്ഷനാണ്.

തെലുങ്കിലെയും ഹിന്ദിയിലെയും വിജയത്തിന് ശേഷമാണ് മലയാളത്തില്‍ കാര്‍ത്തികേയ 2 പ്രദര്‍ശനത്തിനെത്തുന്നത്. ആക്ഷനും അഡ്വെഞ്ചറും ഫാന്റസിയും ഒരുമിച്ച് ചാലിച്ച് കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് വിസ്മയിപ്പിക്കുന്ന ഒട്ടേറെ കാഴ്ചകള്‍ ഒരുക്കിയിരിക്കുകയാണ് കാര്‍ത്തികേയ 2 എന്ന ചരിത്ര പ്രധാനമായ സിനിമ.

2014ല്‍ റിലീസ് ചെയ്ത കാര്‍ത്തികേയയുടെ രണ്ടാം ഭാഗമായാണ് ചിത്രം എത്തിയതെങ്കിലും ആദ്യത്തേതില്‍ നിന്നും വ്യത്യസ്തമായ കഥയാണ് പുതിയ ചിത്രത്തിലുള്ളത്. ആദ്യ ഭാഗം സംവിധാനം ചെയ്ത ചന്ദൂ മൊണ്ടേതി തന്നെയാണ് ചരിത്രവും ഫാന്റസിയും കൂടിക്കലര്‍ന്ന ഈ രണ്ടാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. ദൈവവും ശാസ്ത്രവും തമ്മിലുള്ള ബിന്ദുക്കളെ ബന്ധിപ്പിച്ചുകൊണ്ടുള്ള നല്ല ചിന്താപരമായ ചിത്രമാണ് ഇത്. ടൈറ്റില്‍ കഥാപാത്രമായി നിഖില്‍ സിദ്ധാര്‍ത്ഥ് തിരികെയെത്തിയ ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here