ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ ബോധവല്‍ക്കരണ സന്ദേശയാത്രയുമായി ഡോക്ടര്‍മാര്‍

ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ ബോധവല്‍ക്കരണ സന്ദേശയാത്രയുമായി ഡോക്ടര്‍മാര്‍.ലോക ഹൃദയദിനാചരണത്തിന്‍റെ ഭാഗമായാണ് ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം കേരളം മുഴുവന്‍ സൈക്കിളില്‍ സഞ്ചരിച്ച് ബോധവല്‍ക്കരണ ക്ലാസ് പകര്‍ന്നു നല്‍കിയത്.രണ്ടുദിവസം നീണ്ടുനിന്ന ഹാര്‍ട്ടത്തോണ്‍ കലൂരില്‍ സമാപിച്ചു.

ലോക ഹൃദയ ദിനം സെപ്റ്റംബര്‍ 29 ന് ആചരിക്കാനിരിക്കെ ഈ ദിനത്തിന്‍റെ പ്രാധാന്യം സമൂഹത്തിലേക്കെത്തിക്കുക.. അതായിരുന്നു ഹാര്‍ട്ടത്തോണിന്‍റെ ലക്ഷ്യം.ഹൃദ്രോഗത്താല്‍ പ്രിയപ്പെട്ടവരുടെ വിയോഗം സംഭവിക്കുമ്പോള്‍ എങ്ങനെ രോഗത്തെ പ്രതിരോധിക്കാം എന്ന സന്ദേശം ബോധവല്‍ക്കരണക്ലാസിലൂടെ ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു ഹാര്‍ട്ടത്തോണിന്‍റെ ഭാഗമായ ഡോക്ടര്‍മാര്‍. ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജോസ് പെരിയപുറത്തിന്‍റെ നേതൃത്വത്തിലുള്ള ഹാർട്ട് കെയർ ഫൗണ്ടേഷന്‍, മുസിരിസ് സൈക്ലിംഗ് ക്ലബും മറ്റ് സംഘടനകളുമായി ചേര്‍ന്നാണ് ഹാര്‍ട്ടത്തോണ്‍ സംഘടിപ്പിച്ചത്.

തിരുവനന്തപുരത്തു നിന്നും കാസർഗോഡ് നിന്നും ഇക്കഴിഞ്ഞ 23 ന് രണ്ട് സംഘങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച സൈക്കിള്‍ യാത്ര 17 ആശുപത്രികളും പൊതു ഇടങ്ങളും സന്ദർശിച്ച് ഞായറാഴ്ച്ച രാവിലെ 8.30ഓടെ കലൂരിലെത്തുകയായിരുന്നു.സംസ്ഥാനത്താദ്യമായാണ് ഇത്രയും വിപുലമായ ക്യാമ്പയിന്‍ നടക്കുന്നതെന്ന് ഹാര്‍ട്ടത്തോണിന് നേതൃത്വം നല്‍കിയ ഡോ.ജോ.ജോസഫ് പറഞ്ഞു.

ഹാര്‍ട്ടത്തോണിന്‍റെ സമാപനച്ചടങ്ങില്‍ നടന്‍ ജയസൂര്യ മുഖ്യാതിഥിയായെത്തി.ഡോക്ടര്‍മാരും സാമൂഹ്യപ്രവര്‍ത്തകരും സൈക്കിള്‍ ക്ലബ്ബംഗങ്ങളും ഉള്‍പ്പടെ 35 പേരടങ്ങുന്ന സംഘമാണ് രണ്ട് ദിവസം നീണ്ട ഹാര്‍ട്ടത്തോണില്‍ പങ്കെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here