അച്യുതൻ ഉണ്ണിയുടെ രണ്ടാം അനുസ്മരണവും, അച്യുതൻ ഉണ്ണി സ്മാരക പുരസ്ക്കാര സമർപ്പണവും സംഘടിപ്പിച്ചു

കൈരളി ടിവി ജീവനക്കാരനായിരുന്ന അച്യുതൻ ഉണ്ണിയുടെ രണ്ടാം അനുസ്മരണവും, അച്യുതൻ ഉണ്ണി സ്മാരക പുരസ്ക്കാര സമർപ്പണവും സംഘടിപ്പിച്ചു… പ്രഥമ അച്യുതൻ ഉണ്ണി സ്മാരക പുരസ്കാരമായ 10,001 രൂപയും ഫലകവും കൈരളി ടിവി മുൻ ചീഫ് അസോസിയേറ്റ് കാമറാമാൻ സതീഷ് ബാബുവിന് മുൻ എംപി എ സമ്പത്ത് സമ്മാനിച്ചു.

ചടങ്ങിൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡലിന് അർഹയായ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇക്കണോമിക് ഒഫൻസ് വിങ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ എം ആർ സുനിതയെ ആദരിച്ചു… അച്യുതൻ ഉണ്ണി സ്മാരക എൻഡോവ്മെൻ്റിൻ്റെ ഭാഗമായി പ്രദേശത്തെ രണ്ടു വിദ്യാർത്ഥികൾക്ക് പഠനസഹായ തുകയും വിതരണം ചെയ്തു…

സിപിഐഎം വെമ്പായം ലോക്കൽ സെക്രട്ടറി ജി പുഷ്പരാജൻ അധ്യക്ഷനായ ചടങ്ങിൽ, കൈരളി ടിവി ഡെപ്യുട്ടി ജനറൽ മാനേജർ ബി സുനിൽ, സിപിഐഎം ഇടുക്കുംതല ബ്രാഞ്ച് സെക്രട്ടറി കെ എസ് വിപിൻ കുമാർ തുടങ്ങിയവർ സംസാരിച്ചു…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News