airport | ചണ്ഡീഗഡ് വിമാനത്താവളം ഇനിമുതൽ ശഹീദ് ഭഗത് സിംഗ് എന്ന പേരിൽ

ചണ്ഡീഗഡ് വിമാനത്താവളത്തിന് പുതിയ പേര് നൽകുമെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.ശഹീദ് ഭഗത് സിംഗ് എന്നതാണ് പുതിയ നാമധേയം. ഇന്ത്യയിൽ ആംഗ്യഭാഷയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിൽ ഭാഗമായ കേരളത്തിലെ ആംഗ്യഭാഷാ അധ്യാപിക ശ്രീമതി മഞ്ജുനെയും പ്രധാനമന്ത്രി പ്രശംസിച്ചു.ഒപ്പം ചീറ്റുകളുടെ വരവിൽ അഭിമാനം കൊള്ളുന്നു എന്നും മൻ കി ബാത്തിൽ മോദി.

ചണ്ഡീഗഡ് വിമാനത്താവളത്തിന് ശഹീദ് ഭഗത് സിംഗ് എന്ന പുതിയ നാമം നൽകും. പഞ്ചാബിന്റെയും ഹരിയാനയുടെയും നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് മൻ കി ബാത്തിൽ പ്രധാനമന്ത്രി പുതിയ പേര് പ്രഖ്യാപിച്ചത്.ഇന്ത്യൻ ആംഗ്യഭാഷയെക്കുറിച്ചുള്ള അവബോധം ഈ കാലഘട്ടത്തിൽ വർദ്ധിക്കുന്നു. ഇതിന്റെ ഭാഗമായ കേരളത്തിലെ ആംഗ്യഭാഷ അധ്യാപിക മഞ്ജുവിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.മഞ്ജുവിന് ജന്മനാ കേള്‍വിശക്തി ഇല്ലായിരുന്നു.

അതെല്ലാം മറികടന്നാണ് ആംഗ്യഭാഷയെ കുറിച്ചുള്ള അവബോധം വളർത്തുന്നതിൽ മഞ്ജു പ്രയത്നം എടുത്തതൊന്നും പ്രധാനമന്ത്രി പ്രശംസിച്ചു. ചീറ്റുകളുടെ വരവിൽ അഭിമാനം കൊള്ളുന്നു.ചീറ്റകളുടെ തിരിച്ചുവരവിൽ രാജ്യത്തിന്റെ പല കോണുകളിൽ നിന്നുള്ള ആളുകൾ സന്തോഷം പ്രകടിപ്പിച്ചു.പൊതുജനങ്ങൾക്ക് ചീറ്റുകളെ സന്ദർശിക്കാനുള്ള സമയത്തെ പറ്റി ഉടൻ തീരുമാനിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News