രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം | Rajasthan

രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം. കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് വൈകിട്ട് ഏഴിന് ജയ്പൂരിൽ നടക്കും .സച്ചിൻ പൈലറ്റിനെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാനാണ് സാധ്യത.

കോൺഗ്രസ്‌ അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാൻ അശോക് ഗെഹ്ലോട്ട് തയ്യാറായെങ്കിലും, രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാതിരിക്കാൻ ഉള്ള ശ്രമം നടത്തിയിരുന്നു .അതിനു വേണ്ടി ഈയാഴ്ചയിൽ ആദ്യം അശോക് ഗെഹ്ലോട്ട് പാർട്ടി എം.എൽ.എമാരുടെ യോഗം വിളിച്ച് ശക്തി തെളിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഒരാൾക്ക് ഒരു പദവി എന്ന പാർട്ടി തീരുമാനം നിർബന്ധമായും നടപ്പാക്കണമെന്ന ശക്തമായ സന്ദേശം രാഹുൽ ഗാന്ധി നൽകിയതോടെയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാമെന്ന തീരുമാനത്തിലേക്ക് ഗെഹ്ലോട്ട് എത്തിയത്.അടുത്ത മുഖ്യമന്ത്രിയായി യുവ നേതാവ് സച്ചിൻ പൈലറ്റിനെ കോൺഗ്രസ് ഹൈക്കമാൻഡ് പിന്തുണയ്ക്കുമ്പോൾ സ്പീക്കർ സി.പി.ജോഷിയെ മുഖ്യമന്ത്രിയാക്കാനാണ് ഗെലോട്ടിന്റെ ശ്രമം.

അതുകൊണ്ടുതന്നെ നിർണായക യോഗമാണ് ഇന്ന് നടക്കുന്നത്.ഹൈക്കമാൻഡ് പ്രതിനിധികളായി മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനുമടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നതിനാൽ തന്നെ നിർണായക തീരുമാനമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ജയ്പൂരിൽ തന്നെ തുടരാനും എംഎൽഎമാരെ കാണാനും പാർട്ടി ഉന്നതർ പൈലറ്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എം എൽ എമാരെ കണ്ട് സച്ചിൻ പിന്തുണ തേടിയിട്ടുണ്ട്.

അതെ സമയം അധ്യക്ഷ സ്ഥാനത്തേക്ക്, അശോക് ഗെഹ്ലോട്ടിന്റെ ഇതുവരെയുള്ള എതിരാളി ശശി തരൂരാണ്. ജി-23-ലെ മറ്റൊരംഗമായ മനീഷ് തിവാരിയും മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ഒക്ടോബർ 17-ന് നടക്കുന്ന വോട്ടെടുപ്പിന് സെപ്റ്റംബർ 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഒക്‌ടോബർ 19-ന് ഫലം പ്രഖ്യാപിക്കും. ഇന്ത്യയിലുടനീളമുള്ള 9,000-ത്തിലധികം പ്രതിനിധികൾ വോട്ടർമാരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News