ആര്യാടൻ മുഹമ്മദിന് വിട | Aryadan Muhammed

അന്തരിച്ച മുൻമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ പൊതുദർശനം തുടരുന്നു. മലപ്പുറം നിലമ്പൂരിലെ വസതിയിലാണ് പൊതുദർശനം.

രാഹുൽ ഗാന്ധി എംപി, കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് , രമേശ് ചെന്നിത്തല തുടങ്ങിയവരും അന്തിമോപചാരമർപ്പിച്ചു.പൊതുദർശനം ഇന്ന് രാത്രി വരെ തുടരും. നാളെ രാവിലെ 9 മണിക്ക് നിലമ്പൂർ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ സംസ്ഥാന സർക്കാരിൻറെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News