ഉത്തരാഖണ്ഡ് കൊലപാതകം : അന്ത്യകര്‍മം നടത്താതെ പ്രതിഷേധവുമായി കുടുംബം | Uttarakhand

ഉത്തരാഖണ്ഡിലെ മുൻ ബിജെപി നേതാവിൻറെ മകൻ മുഖ്യ പ്രതിയായ റിസപ്ഷനിസ്റ്റിൻറെ കൊലപാതകത്തിൽ പ്രതിഷേധവുമായി കുടുംബം.അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതുവരെ മൃതദേഹം സംസ്കരിക്കില്ലെന്ന് അങ്കിത ഭണ്ഡാരിയുടെ പിതാവ്.

അതേ സമയം പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് പൊലീസ്. ഇന്നലെ ഋഷികേശ് എയിംസിലെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ മൃതദേഹത്തിൽ മുറിവുകൾ കണ്ടെത്തി.

ഇതോടെയാണ് അങ്കിതയുടെ മൃതദേഹം തൽക്കാലത്തേക്ക് സംസ്കരിക്കില്ലെന്ന നിലപാടിലേക്ക് കുടുംബം എത്തിയത്.ശ്വാസനാളത്തിൽ വെള്ളം നിറഞ്ഞാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.എന്നാൽ യഥാർത്ഥ മരണകാരണം എന്താണെന്ന് അറിയണമെന്നും അന്തിമ പോസ്റ്റ്മാർട്ടം റിപേപാർട്ട് ലഭിച്ചാലെ സംസ്കാരം
നടത്തുവെന്നും പിതാവ് പറഞ്ഞു.

റിസോർട്ടിൻറെ ഒരുഭാഗം ഇടിച്ചുനിരത്തിയതിലും കുടുംബം
പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ച കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. റിസോർട്ടിലെ മുഴുവൻ ജീവനക്കാരെയും ചോദ്യംചെയ്യും. കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ട്.

റിസോർട്ടിലെത്തുന്ന അതിഥികളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധച്ചത് വിസമ്മതിച്ചതിനെ തുടർന്നുള്ള തർക്കത്തിലാണ് പ്രതികൾ പെൺകുട്ടിയെ കനാലിൽ തള്ളിയിട്ടത് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ വാട്സ് ആപ്പ് ചാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസ് വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടത്തി പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും എന്നും ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News