Queen elisabath | ക്വീൻ എലിസബത്തിന്റെ അന്ത്യ വിശ്രമ സ്ഥലം ഇത് : ചിത്രം പങ്കുവച്ച് ബക്കിങ്ഹാം

അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ അന്ത്യ വിശ്രമസ്ഥലത്തിന്റെ ചിത്രം ബക്കിങ്ഹാം പുറത്തുവിട്ടു. രാജ്ഞിയുടെ ലഡ്ജര്‍ സ്റ്റോൺ കിങ് ജോര്‍ജ് നാലാമൻ മെമ്മോറിയൽ ചാപ്പലിൽ സ്ഥാപിച്ചു. അച്ഛനമ്മമാരുടെയും ഭര്‍ത്താവ് പ്രിൻസ് ഫിലിപ്പിന്റെയും പേരും ലഡ്ജര്‍ സ്റ്റോണിൽ അടങ്ങിയിരിക്കുന്നു. കറുപ്പ് ബെൽജിയൻ മാര്‍ബിളിലാണ് സ്റ്റോൺ തയ്യാറാക്കിയിരിക്കുന്നത്.

പിതാവ് കിങ് ജോര്‍ജ് നാലാമന്റെ അന്ത്യ വിശ്രമസ്ഥലമായി 1962 ലാണ് ക്വീൻ എലിസബത്ത് കിങ് ജോര്‍ജ് നാലാമൻ മെമോറിയൽ ചാപ്പൽ കമ്മീഷൻ ചെയ്തത്. സെപ്തംബര്‍ എട്ടിന് 96ാം വയസ്സിലാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. 2015 ൽ തന്നെ ഏറ്റവും അധികം കാലം ബ്രിട്ടീഷ രാജവംശത്തിന്റെ പരമാധികാരിയായി ഇരുന്നു എന്ന റെക്കോര്‍ഡ് അവര്‍ക്ക് ലഭിച്ചിരുന്നു. 70 വര്‍ഷമാണ് എലിസബത്ത് രാജ്ഞിയായി തുടര്‍ന്നത്. 73 വയസ്സുകാരൻ മകൻ ചാൾസ് എലിസബത്തിന്റെ മരണത്തോടെ രാജാവായി അധികാരത്തിലേറി.

കിരീട ധാരണം നടന്നതിന്റെ എഴുപതാം വർഷത്തിലാണ് ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചത്. സ്കോട്ട്ലൻറിലെ ബാൽമോറൽ കാസിലിലായിരുന്നു രാജ്ഞിയുടെ  അവസാന നിമിഷങ്ങൾ. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ രാജ്ഞി ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനും ബാൽമോറൽ കാസിലിൽ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. അയർലൻഡ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയും ലോകത്തെ അതിസമ്പന്നരായ വനിതകളിൽ ഒരാളുമായിരുന്നു രാജ്ഞി എലിസബത്ത് എന്ന പ്രത്യേകതയുണ്ട്. 1947ൽ ബന്ധുവായ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹനിശ്ചയം നടന്നു. ചാൾസും ആനും ജനിച്ചശേഷമാണ് എലിസബത്ത് ബ്രിട്ടൻറെ രാജ്ഞിയായി മാറുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News