Aamir Khan: ആമിര്‍ഖാന്റെ മകള്‍ ഇറ വിവാഹിതയാകുന്നു

ആമിര്‍ഖാന്റെ(Aamir Khan) മകളും നാടകകലാകാരിയുമായ ഇറ ഖാന്‍(Ira Khan) വിവാഹിതയാകുന്നു. ഫിറ്റ്‌നസ് ട്രെയിനര്‍ നൂപുര്‍ ഷിക്കാരെയാണ് വരന്‍. ഇരുവരും രണ്ടുവര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞദിവസം നടന്നു.

ഇന്‍സ്റ്റഗ്രാമില്‍(Instagram) ഇറ പങ്കുവെച്ച വിഡിയോയിലൂടെയാണ് വിവാഹ നിശ്ചയത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്. നിര്‍ത്തിയിട്ട സൈക്കിളില്‍ ചാരി നില്‍ക്കുന്ന ഇറയുടെ സമീപം സൈക്‌ളിങ് മത്സരത്തിനുള്ള വേഷം ധരിച്ചെത്തുന്ന നൂപുര്‍ മുട്ടുകുത്തി വിവാഹമോതിരമെടുത്ത് സമ്മാനിക്കുന്നതിന്റെ വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഇറ പുറത്തുവിട്ടത്.

ആമിര്‍ഖാന്റെ ആദ്യ ഭാര്യ റീന ദത്തയാണ് ഇറയുടെ അമ്മ. 2002-ലാണ് ഇരുവരും പിരിഞ്ഞത്. ചലച്ചിത്രപ്രവര്‍ത്തകനായ ജുനൈദെന്ന മകനുമുണ്ട് ഈ ബന്ധത്തില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News