ADVERTISEMENT
അട്ടപ്പാടി മധു വധക്കേസ് വിചാരണ നടപടികൾ വീഡിയോ റെക്കോഡ് ചെയ്യണമെന്ന അമ്മയുടെ ഹർജിയിൽ വിധി നാളെ. 36-ാം സാക്ഷി അബ്ദു ലത്തീഫിന്റെ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്ന ഹർജിയിലും വിധിയുണ്ടാവും.
സാക്ഷികൾ കൂട്ടത്തോടെ മൊഴി മാറ്റുന്ന സാഹചര്യത്തിലാണ് വിചാരണ നടപടികൾ വീഡിയോ പകർത്തണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി ഹർജി നൽകിയിരുന്നത്. തിങ്കളാഴ്ച ഹർജിയിൽ വിധി പറയും. സ്വന്തം ദൃശ്യം തിരിച്ചറിയാത്തതിനെ തുടർന്ന് കണ്ണു പരിശോധനയ്ക്ക് വിധേയമാക്കിയ സാക്ഷി സുനിൽകുമാറിനെതിരേ നടപടി വേണമെന്ന ഹർജിയും തിങ്കളാഴ്ച പരിഗണിയ്ക്കും.
ദൃശ്യങ്ങൾ തിരിച്ചറിയാതിരുന്ന 36-ാം സാക്ഷി അബ്ദുല്ലത്തീഫിന്റെ ദൃശ്യങ്ങളും ഫോട്ടോയും ഫോറൻസിക് പരിശോധന നടത്തണമെന്ന ഹർജിയിലും തീരുമാനമുണ്ടാകും. ആറ് സാക്ഷികളുടെ വിസ്താരവും തിങ്കളാഴ്ച നടക്കും.
നേരത്തേ ഹാജരാവാതിരുന്ന സിന്ധുഷ, ഒന്നാം പ്രതി ഹുസൈന്റെ സഹോദരൻ അബ്ദുറഹ്‌മാൻ, പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ എന്നിവരെ ഈ മാസം 30-ന് വിസ്തരിക്കും. വിസ്തരിച്ച സാക്ഷികളിൽ 26 പേരാണ് ഇതുവരെ കൂറുമാറിയത്. 122 സാക്ഷികളുള്ള കേസിൽ ദൃക്സ്സാക്ഷികളിൽ ഒരാളെക്കൂടി വിസ്തരിയ്ക്കാനുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.