Kumari: കഥ പറഞ്ഞ് പൃഥ്വിരാജ്; നിഗൂഢത നിറഞ്ഞ് ഐശ്വര്യ ലക്ഷ്മിയുടെ ‘കുമാരി’; ടീസര്‍

ഐശ്വര്യ ലക്ഷ്മി(Aishwarya Lekshmi) പ്രധാന വേഷത്തിലെത്തുന്ന കുമാരി സിനിമയുടെ ടീസര്‍(Kumari Teaser) പുറത്ത്. പൃഥ്വിരാജാണ്(Prithviraj) ടീസര്‍ പുറത്തുവിട്ടത്. നിര്‍മ്മല്‍ സഹദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുമാരി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. മിസ്റ്ററി ത്രില്ലറായി എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ടീസറില്‍ പൃഥ്വിരാജാണ് കുമാരിയേയും കുമാരിയുടെ ലോകത്തേയും പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ് ചിത്രമെന്നാണ് സൂചന. സംവിധായകന്‍ നിര്‍മ്മലും സച്ചിന്‍ രാംദാസും ചേര്‍ന്നാണ് ‘കുമാരി’ കഥ എഴുതിയത്. സുരഭി ലക്ഷ്മി, സ്വാസിക, എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

നേരത്തെ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. സര്‍പ്പക്കാവും ഇരുട്ടില്‍ റാന്തലുമായി വരുന്ന ഐശ്വര്യ ലക്ഷ്മിയുമായിരുന്നു പോസ്റ്ററില്‍. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജിഗ്മെ ടെന്‍സിംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News