തൃശൂരില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു | Thrissur

തൃശൂർ ചിറ്റണ്ട ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ചാവക്കാട് സ്വദേശി ഷഫ(17) ആണ് മരിച്ചത്.

രാവിലെ 9.30 ഓടെയായിരുന്നു അപകടം.സുഹൃത്തുക്കൾക്കൊപ്പമാണ് ഷഫ ചെക്ക് ഡാമിൽ എത്തിയത്. കുളിക്കാനിറങ്ങിയ ഷഫ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് കൂട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തിയാണ് ഷഫയെ പുറത്തെടുത്തത്.

അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്ത സ്ഥലത്ത് ഒന്നരകിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചാണ് വിദ്യാർഥികൾ എത്തിയത്.

ഇതുവരെ 281 കേസ്  രജിസ്റ്റർ ചെയ്തു

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിൽ ഉണ്ടായ അക്രമങ്ങളിൽ ഇതുവരെ 281 കേസ്  രജിസ്റ്റർ ചെയ്തു.1013 പേരെ അറസ്റ്റ് ചെയ്തു. 819 പേരാണ് കരുതല്‍ തടങ്കലിലുള്ളത്.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത്. കൂടുതൽ പേർ അറസ്റ്റിലായത് കോട്ടയം ജില്ലയിലും കൂടുതൽ പേർ കരുതൽ തടങ്കലിലുള്ളത് തിരുവനന്തപുരം സിറ്റിയിലുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News