മുന്നിൽ ഖത്തർ ലോകകപ്പ്; യുവേഫ നാഷൻസ് ലീഗിൽ ക്രിസ്റ്റ്യാനോയ്ക്ക് പരുക്ക്, ആശങ്കയോടെ ആരാധകർ

യുവേഫ നാഷൻസ് ലീഗിൽ ചെക്ക് റിപ്പബ്ലിക്കുമായുള്ള പോരാട്ടത്തിനിടെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരുക്ക്. ഖത്തർ ലോകകപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ ആശങ്കയുടെ മുൾമുനയിലാണ് ആരാധകർ.

ചെക്ക് ഗോള്‍കീപ്പര്‍ തോമസ് വാക്ലിക്കുമായി കൂട്ടിയിടിച്ച് ക്രിസ്റ്റിയാനോയുടെ മൂക്കിനാണ് പരുക്കേറ്റത്. മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിൽ ചെക്ക് പ്രതിരോധത്തെ മറികടന്ന് ഉയര്‍ന്നുചാടി പന്ത് വലയിലാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. പന്ത് തട്ടിയകറ്റാനുള്ള ചെക്ക് ഗോളി വാക്ലിക്കിന്റെ ശ്രമം പാളി ക്രിസ്റ്റ്യാനോയുടെ മൂക്കിലാണ് ഇടിച്ചത്. രക്തം വാര്‍ന്ന് റോണോ ഗ്രൗണ്ടില്‍ കിടന്നു.ക്രിസ്റ്റ്യാനോയുടെ മുഖത്തുനിന്ന് രക്തം വാര്‍ന്നൊഴുകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ക്രിസ്റ്റ്യാനോയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് മത്സരം അല്‍പനേരം നിര്‍ത്തിവച്ചു. മത്സരം പുനരാരംഭിച്ചപ്പോൾ പരുക്ക് വകവയ്ക്കാതെ മുഴുവൻസമയം ക്രിസ്റ്റ്യാനോ കളിക്കാനിറങ്ങി. മത്സരത്തിൽ പറങ്കിപ്പട മറുപടിയില്ലാത്ത നാലുഗോളിന് വിജയം കണ്ടു. ഖത്തർ ലോകകപ്പിന് ആഴ്ചകൾ ശേഷിക്കെ ക്രിസ്റ്റ്യാനോയ്ക്ക് പരുക്കേറ്റത് ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News