സ്‌കൂൾ സമയമാറ്റം; ആദ്യമേ സമ്മർദ്ദം ഉണ്ടാക്കേണ്ട കാര്യമില്ല, എം.വി ഗോവിന്ദൻ മാസ്റ്റർ

സ്കൂൾ സമയക്രമത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ആദ്യമേ സമ്മർദ്ദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും എല്ലാ മേഖലയിലും ചർച്ചകൾ നടത്തിയേ നിലപാട് എടുക്കൂവെന്നും നിലവിൽ തീരുമാനങ്ങൾ ഒന്നുമായില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

പഠനസമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാക്കാൻ, സ്‌കൂൾ വിദ്യാഭ്യാസ പരിഷ്‌കരണത്തെക്കുറിച്ചു പഠിച്ച ഡോ. എം.എ.ഖാദർ കമ്മിറ്റി അന്തിമ റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു. 5 മുതൽ 12 വരെ ക്ലാസുകൾക്ക് ഉച്ചയ്ക്കുശേഷം 2 മുതൽ 4 വരെ പഠന അനുബന്ധ പ്രവർത്തനങ്ങൾക്കും കലാകായിക പരിശീലനത്തിനുമായി ഉപയോഗിക്കാം.

ക്ലാസുകളിലെന്ന പോലെ സ്‌കൂളുകളിലും ആകെ വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കമ്മിറ്റി ശിപാർശ ചെയ്തിരുന്നു.എന്നാൽ, ശിപാർശ പുറത്തുവന്നതിന് പിന്നാലെ എതിർപ്പുമായി മുസ്‌ലിം ലീഗും സമസ്തയും രംഗത്തെത്തിയിരുന്നു.

അതേസമയം, പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ചത് അക്രമഹർത്താൽ ആണെന്നും ഇക്കാര്യത്തിൽ സർക്കാർ എടുക്കുന്നത് ഫലപ്രദമായ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാളെ ഡല്‍ഹിയില്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.ഇതുവരെ ലഭിച്ച തെളിവുകള്‍ അന്വേഷണ ഏജന്‍സി കോടതിയെ സമര്‍പ്പിക്കും. എന്‍ഐഎ ആസ്ഥാനത്തു അറസ്റ്റിലായവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News