മോഹൻലാൽ ഒന്ന് വന്നു കിട്ടിയാൽ മതി എന്ന് പറയുന്നവരെ കുറിച്ച് ശ്രീനിവാസൻ

മോഹൻലാലിന്റെ മോശം സിനിമകളും , അത് ചെയ്യേണ്ടി വന്ന സാഹചര്യവും അറിയുമോ ? അതേപ്പറ്റി പറയുകയാണ് നടൻ ശ്രീനിവാസൻ . വർഷങ്ങൾക്ക് മുൻപ് കൈരളി ന്യൂസ് നടത്തിയ ഇന്റർവ്യൂവിലാണ് ശ്രീനിവാസൻ ഇതേപ്പറ്റി തുറന്നു പറഞ്ഞത് .

ഈയിടെ ഒരു വാരികയിലെ ലേഖകൻ മോഹൻലാലുമായി നടത്തിയ ഇന്റർവ്യൂ വായിക്കാനിടയായി . ആ ഇന്റർവ്യൂയിൽ മോഹൻലാൽ പറയുന്ന ഒരു വാക്കുണ്ട് . എന്റെ മോശം പടങ്ങളും ഇറങ്ങിയിട്ടുണ്ട് . പക്ഷെ അതെല്ലാം ചിലപ്പോഴൊക്കെ നിർമ്മാതാക്കളായ സുഹൃത്തുക്കൾക്കായി അഭിനയിക്കേണ്ടി വന്നതാണ് എന്ന് .മോഹൻലാൽ അങ്ങനെ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് എനിക്കും അറിയാവുന്ന കാര്യമാണ് . സിനിമയിൽ വന്ന ശേഷം മോഹൻലാലിന് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിട്ടുണ്ട് .അതിൽ ചിലരൊക്കെ സിനിമ ചെയ്യണമെന്ന് പറയുമ്പോൾ നോ പറയാൻ പറ്റാറില്ല .സ്ക്രിപ്റ്റ് റെഡി ആണെന്ന് പറഞ്ഞാണ് പലപ്പോഴും സെറ്റിൽ എത്താറുള്ളത് . പക്ഷെ റെഡി ആവാറില്ല .

മോഹൻലാൽ ഒന്ന് വന്ന് കിട്ടിയാൽ മതി ഷൂട്ട് തുടങ്ങാൻ എന്നാണ് അവരിൽ പലരും പറയാറുള്ളത് . ഇത് ശെരിക്കും കണ്ണടച്ചുള്ള ഒരു വെടി പൊട്ടിക്കലാണ് .ചില സിനിമകളൊക്കെ അപ്പപ്പോ കഥയും തിരക്കഥയും സംഭാഷണവും എഴുതി അബദ്ധത്തിൽ വിജയിച്ചിട്ടുണ്ട് . അതാണ് ഈ സാഹസത്തിന് ചിലരെയെല്ലാം ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്നത് .ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ സിനിമയാണ് കസാബ് ബ്ളാങ്ക . ആ സിനിമയുടെ കഥയും തിരക്കഥയുമൊക്കെ അപ്പപ്പോൾ സെറ്റിൽ ഇരുന്നാണ് എഴുതി പൂർത്തിയാക്കിയത് .

അത് കണ്ടാണ് നമ്മുടെ നിർമ്മാതാക്കൾ ആ പരീക്ഷണം ഇവിടെ നടത്തുന്നത് . അത് പലപ്പോഴും ഫ്ലോപ്പ് ആവുകയാണ് ചെയ്യുന്നത് .എന്നിട്ട് സിനിമ ഇറങ്ങി കുളമാവുമ്പോ സംവിധായകനും നിർമ്മാതാവും അങ്ങോട്ടും ഇങ്ങോട്ടും പഴിചാരും . മോഹൻലാലിൻറെ ഡേറ്റിനെ കുറ്റം പറയും . അവിടെയാണ് സത്യം പല്ലിളിച്ചു കാണിക്കുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News