PFI ഹർത്താൽ ദിനത്തിലെ അക്രമം; 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട് നല്ലളത്ത് ഹർത്താൽ ദിനത്തിൽ കെ എസ് ആർ ടി സി ബസിന് കല്ലെറിഞ്ഞ 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. അരക്കിണർ സ്വദേശികളായ മുഹമ്മദ് ഹാതിം, അബ്ദുൾ ജാഫർ എന്നിവരാണ് പിടിയിലായത് .പന്നിയങ്കര വെച്ച് ഓട്ടോ, കാർ എന്നിവ ആക്രമിച്ചതും ഇവരാണെന്ന് നല്ലളം പോലീസ് അറിയിച്ചു. സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.

അതേസമയം, സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ വ്യാപക ആക്രമണവുമായി ബന്ധപ്പെട്ട് 1,013 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 819 പേര്‍ കരുതല്‍ തടങ്കലിലാണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് 281 കേസുകള്‍ എടുത്തതായും പൊലീസ് വ്യക്തമാക്കി.
ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്. തിരുവനന്തപുരം റൂറലില്‍ 113 പേരും കൊല്ലം സിറ്റിയില്‍ 169 പേരും അറസ്റ്റിലായി. കോട്ടയത്ത് 215 പേരും മലപ്പുറത്ത് 123 പേരും പിടിയിലായി.

എന്നാൽ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട്(PFI) ഹര്‍ത്താലില്‍ 51 കെഎസ്ആര്‍ടിസി(KSRTC) ബസുകള്‍ക്ക് നാശനഷ്ടമുണ്ടായിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മുപ്പതോളം ബസ്സുകളുടെ ചില്ലുകളാണ് പ്രവർത്തകർ തകർത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News