’75 വർഷത്തിന് ശേഷം രാജ്യത്തിന്‍റെ അമൃത് മോഷ്ടിച്ച രാക്ഷസൻമാരാണ് ബിജെപി; സീതാറാം യെച്ചൂരി

75 വർഷത്തിന് ശേഷം രാജ്യത്തിന്റെ അമൃത് മോഷ്ടിച്ച രാക്ഷസൻമാരാണ് ബിജെപി എന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഐഎന്‍എല്‍ഡി നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൗട്ടാലയുടെ നേതൃത്ത്വത്തില്‍ സംഘടിപ്പിച്ച പ്രതിപക്ഷ മഹാറാലിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

മുന്‍ ഉപ പ്രധാനമന്ത്രി ദേവി ലാലിന്‍റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായിരുന്നു റാലി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തേജസ്വി യാദവ് തുടങ്ങിയവർ റാലിയില്‍ പങ്കെടുത്തു.വെറുപ്പിന്റെ രാഷ്ട്രീയം ഉളള രാജ്യത്ത് വികസനം സാധ്യമല്ലെന്ന് യെച്ചൂരി പറഞ്ഞു.

റെയിൽവേ ഉൾപ്പെടെ എല്ലാം വിറ്റഴിച്ച് മോദി സർക്കാർ രാജ്യത്തെ കൊള്ളയടിക്കുകയാണ് രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒന്നിക്കണമെന്നും മോദി സർക്കാരിനെ താഴെ ഇറക്കണമെന്നും യെച്ചൂരി പറഞ്ഞു.അതേസമയം, സിപിഐഎം ഭരിക്കുന്ന കേരളത്തിൽ ബിജെപിക്ക് ജയിക്കാൻ അവസരം നൽകില്ല ബിജെപിയെ ജയിക്കാൻ കേരളത്തിലെ ജനങ്ങൾ അനുവദിക്കില്ലായെന്നും അക്കാര്യത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024 ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുമെന്ന് നിതീഷ് കുമാർ റാലിയിൽ പറഞ്ഞു.ഹിന്ദുവും മുസ്ലിമും തമ്മിൽ ഇന്ത്യയിൽ ഒരു വൈരവും ഇല്ല .ഗാന്ധിജി എല്ലാവർക്കുമായാണ് പോരാടിയത്.കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ പാർട്ടികളും ഒന്നിക്കണമെന്നും നിതീഷ് ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News