Eliud Kipchoge: മാരത്തണില്‍ ലോകറെക്കോഡ് സ്വന്തമാക്കി എലിയൂഡ് കിപ്ചോഗെ; തിരുത്തിയത് സ്വന്തം റെക്കോഡ്

മാരത്തണില്‍ ലോകറെക്കോഡ് സ്വന്തമാക്കി കെനിയയുടെ ഇതിഹാസതാരം എലിയൂഡ് കിപ്ചോഗെ(Eliud Kipchoge). ബെര്‍ലനില്‍ വെച്ച് നടന്ന മാരത്തണിലാണ് താരം ലോകറെക്കോഡ് സ്വന്തമാക്കിയത്. സ്വന്തം പേരിലുള്ള റെക്കോഡ് കിപ്ചോഗെ തിരുത്തുകയായിരുന്നു.

രണ്ട് മണിക്കൂറും ഒരു മിനിറ്റും 10 സെക്കന്‍ഡുമെടുത്താണ് താരം മത്സരം പൂര്‍ത്തീകരിച്ചത്. റിയോ ഒളിമ്പിക്സിലും ടോക്യോ ഒളിമ്പിക്സിലും മാരത്തണില്‍ സ്വര്‍ണം നേടിയ കിപ്ചോഗെ 2018-ലായിരുന്നു തന്റെ കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്തത്. അതാണ് ഇപ്പോള്‍ തിരുത്തിയത്.

കെനിയയുടെ തന്നെ മാര്‍ക്ക് കോറിര്‍ രണ്ടാമതും എത്യോപ്യയുടെ ടാഡു അബാറ്റെ മൂന്നാമതും ഫിനിഷ് ചെയ്തു. മറ്റൊരു റെക്കോഡ് കൂടി കിപ്ചോഗെ സ്വന്തമാക്കിയിട്ടുണ്ട്. ബെര്‍ലിന്‍ മാരത്തണ്‍ നാല് തവണ നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡാണ് കിപ്ചോഗെ സ്വന്തമാക്കിയത്. ആദ്യമായി ഈ നേട്ടം കൈവരിച്ചത് എത്യോപ്യയുടെ ഹെയ്ലി ഗെബ്ര്സെലാസിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News