Road; ശബരിമല റോഡുകളുടെ നിർമാണ പുരോഗതി നേരിൽ കണ്ട് പരിശോധിക്കും; അലസത കാണിക്കുന്നവർക്കെതിരെ കർശന നടപടി; മന്ത്രി മുഹമ്മദ് റിയാസ്

ശബരിമല റോഡുകളുടെ ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ പൊതുമരാമത്ത് വകുപ്പ് നേരത്തെ തന്നെ ആരംഭിച്ചുവെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് അറിയിച്ചു.
റോഡുകളുടെ നിർമ്മാണ പുരോഗതി നേരിൽ കണ്ട് പരിശോധിക്കുമെന്നും ഒക്ടോബർ മൂന്നാംവാരമായ 19, 20 തീയതികളിൽ റോഡുകളുടെ നിർമാണ പ്രവർത്തനം നേരിൽ കാണാൻ എത്തുമെന്നും മന്ത്രി പറഞ്ഞു. ശബരിമല റോഡുകളുടെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

അതേസമയം, റോഡുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ ഫലപ്രദമായി ഇടപെടണമെന്നും സങ്കേതികത്വം പറഞ്ഞ് ഉദ്യോഗസ്ഥർ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവായി നിൽക്കരുതെന്നും അങ്ങിനെ അലസത കാണിക്കുന്നവർക്കെതിരെ കർക്കശ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ സന്നിധാനത്തെ സത്രത്തിലെ മുറികൾ ഓൺലൈനിൽ ബുക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടെന്നും എരുമേലിയിൽ റസ്റ്റ് ഹൗസ് പ്രവർത്തനം ഒക്ടോബർ 19 ന് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News