ഹരിയാനയിലെ ചൗടാലയുടെ മഹാറാലി; ബിജെപിയെ തോല്‍പ്പിക്കാന്‍ എല്ലാവരും ഒന്നിക്കണമെന്ന് പ്രതിപക്ഷ ആഹ്വാനം

2024 പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ശക്തി കാട്ടി ഹരിയാനയില്‍ ചൗടാലയുടെ മഹാറാലി. ഫത്തേഹ്ബാദില്‍ നടന്ന റാലിയില്‍ സിപിഐഎം, എന്‍സിപി, ആര്‍ജെഡി, ജെഡിയു, എസ്എഡി, ശിവസേന, ഉള്‍പ്പെടെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം അണിനിരന്നു. മോദി സര്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിക്കുന്നുവെന്നും, ബിജെപിയെ ജയിക്കാന്‍ അനുവദിക്കാത്ത കേരളം രാജ്യത്തിന് മാതൃകയെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെ തോല്‍പ്പിക്കാന്‍ എല്ലാവരുമൊന്നിക്കണമെന്നും പ്രതിപക്ഷ ആഹ്വാനം ചെയ്തു.

മുന്‍ ഉപപ്രധാനമന്ത്രിയും ഐഎന്‍എല്‍ഡി സ്ഥാപകനുമായ ദേവി ലാല്‍ ചൗടാലയുടെ ജന്മദിനത്തില്‍ ഓം പ്രകാശ് ചൗടാല നടത്തിയ മഹാറാലി പ്രതിപക്ഷ ഐക്യം ഊട്ടിഉറപ്പിക്കുകയാണ് ചെയ്തത്. ഹരിയാനയിലെ ഫത്തേഹ്ബാദിലേക്ക് എല്ലാ പ്രമുഖ പ്രതിപക്ഷ നേതാക്കളും എത്തിയത് പ്രതിപക്ഷ ശക്തിയും കരുത്തും ബിജെപിക്ക് വ്യക്തമാക്കി നല്‍കുന്നു.

രാജ്യത്തെ രക്ഷിക്കാന്‍ പ്രതിപക്ഷം ഒന്നിക്കണമെന്നും 75 വര്‍ഷത്തിന് ശേഷം രാജ്യത്തിന്റെ അമൃത് കൊള്ളയടിച്ചവരാണ് ബിജെപിയെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു. പ്രതിപക്ഷ ഐക്യത്തിനൊപ്പം സിപിഐഎമ്മും ഉണ്ടാകുമെന്ന് വ്യക്തമാക്കിയ യെച്ചൂരി ബിജെപിക്ക് ജയിക്കാന്‍ അവസരം നല്‍കാത്ത കേരളം രാജ്യത്ത് മാതൃകയാണെന്നും ചൂണ്ടിക്കാട്ടി.

ബിഹാറില്‍ എല്ലാ പാര്‍ട്ടികളും ഒന്നിച്ചാണെന്നും ബിജെപിക്ക് 2024ല്‍ ബിഹാറില്‍ ജയിക്കാന്‍ കഴിയില്ലെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. കേസുകള്‍ പിന്‍വലിക്കാമെന്ന് കര്‍ഷകര്‍ക്ക് വാക്ക് നല്‍കി അവരെ പറ്റിച്ചവരാണ് മോദി സര്‍ക്കാരെന്ന് ശരത് പവാറും വിമര്‍ശിച്ചു.

പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതായിരുന്നു ഓം പ്രകാശ് ചൗടാലയുടെയും വാക്കുകള്‍. സിപിഐഎം, എന്‍സിപി, ആര്‍ജെഡി, ജെഡിയു, എസ്എഡി, ശിവസേന, ഉല്‍പ്പെടെ പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടികളെല്ലാം മഹാറാലിയില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel