Beef Cutlet: കലക്കന്‍ രുചിയില്‍ ബീഫ് കട്‌ലറ്റ്

എത്ര കഴിച്ചാലും മതി വരാത്ത രുചിയില്‍ ബീഫ് കട്‌ലറ്റ്(Beef Cutlet) തയാറാക്കാം. അതും ഏറ്റവും ഈസിയായി.

ആവശ്യമായ ചേരുവകള്‍

ബീഫ് – 1/2 കിലോഗ്രാം
ഉള്ളി – 3 കപ്പ്
ഉരുളക്കിഴങ്ങ് – 3
ഇഞ്ചി – 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് – 2
മഞ്ഞള്‍ പൊടി – 1/2 ടീ സ്പൂണ്‍
ഗരം മസാല – 1 – 1.5 ടീ സ്പൂണ്‍
കുരുമുളകുപൊടി – 1 ടീ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാത്രത്തില്‍ ഉരുളക്കിഴങ്ങു വേവിച്ചുടച്ചു വയ്ക്കുക. പ്രഷര്‍ കുക്കറില്‍ ഇറച്ചിയിട്ടു അതില്‍ മഞ്ഞള്‍ പൊടിയും ഗരം മസാല പൊടിയും കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്തു മയത്തില്‍ വേവിച്ചെടുത്തു മിന്‍സ് ചെയ്തു മാറ്റിവയ്ക്കുക. ഫ്രൈയിങ് പാനില്‍ ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. മസാല പൊടിയും കുരുമുളകുപൊടിയും ചേര്‍ത്തു വഴറ്റി വെള്ളം തോര്‍ത്തിയെടുക്കാം. ഇതില്‍ ഉടച്ചുവച്ച ഉരുളക്കിഴങ്ങു ചേര്‍ത്തു തീ ഓഫ് ചെയ്തു തണുക്കാന്‍ വയ്ക്കാം.

പിന്നീട് മിന്‍സ് ചെയ്ത ഇറച്ചിയുമായി ചേര്‍ത്തു കൈ കൊണ്ടു യോജിപ്പിച്ചു ഉരുളകളാക്കി കട്‌ലറ്റ് ആകൃതിയില്‍ പരത്തി വയ്ക്കുക. കട്‌ലറ്റ് തയാറാക്കാന്‍ രണ്ടു പാത്രങ്ങളിലായി മുട്ടയും ബ്രഡ് പൊടിച്ചതും എടുക്കുക. കട്‌ലറ്റ് ആദ്യം മുട്ടയിലും പിന്നീട് ബ്രഡ് പൊടിയിലും മുക്കിയെടുത്തു ചൂടായ എണ്ണയില്‍ രണ്ടുവശവും ബ്രൗണ്‍ കളര്‍ ആകുന്നതുവരെ വറുത്തെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News