ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്കയെന്ന്(Cucumber) ഏവര്‍ക്കും അറിയാവുന്നതാണ്. വെള്ളരിക്കയില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ അവയില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സി, ഫോളിക് ആസിഡ് പോലുള്ള പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ വീക്കം കുറയ്ക്കാന്‍ വെള്ളരിക്കയ്ക്ക് കഴിവുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കണ്ണുകള്‍ക്ക് താഴെ ഇരുണ്ടതും വീര്‍ത്തതുമായ വൃത്തങ്ങള്‍ മാറ്റാന്‍ വെള്ളരിക്ക സഹായകമാണ്. ചര്‍മ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നല്കാന് വെള്ളരിക്കാ നീര് പുരട്ടാവുന്നതാണ്. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം.
വരള്‍ച്ച മാറ്റാന്‍ വെള്ളരിക്കാ നീരും അല്പം തൈരും ചേര്‍ത്ത് പുരട്ടി ഉണങ്ങിയതിന് ശേഷം കഴുകികളയുക. ഒരു ടീസ്പൂണ്‍ വീതെ ക്യാരറ്റ് ജ്യൂസും വെള്ളരിക്ക ജ്യൂസും ഒരുമിച്ച് മുഖത്ത് പുരട്ടുന്നത് വരണ്ട ചര്‍മ്മം അകറ്റാന്‍ നല്ലതാണ്. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ പാലും വെള്ളരിക്കാനീരും ചേര്‍ത്തു പുരട്ടുക.
എണ്ണമയമുള്ള ചര്‍മത്തിന് വെള്ളരിക്ക നീരും ചന്ദനം പൊടിച്ചതും പയറുപൊടിയും രണ്ടു നാരങ്ങാനീരും ചേര്‍ത്ത് പുരട്ടുക. വെള്ളരിക്കയിലെ ആന്റിഓക്സിഡന്റ് ഘടകങ്ങള്‍ ചുളിവുകള്‍ തടയുന്നതിന് സഹായകമാണ്.
രണ്ട് ടീസ്പൂണ്‍ വെള്ളരിക്ക നീരും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിക്സ് ചെയ്യുക. ശേഷം15 മിനുട്ട് ഈ പാക്ക് മുഖത്തിടുക. ഈ പാക്ക് ഇട്ട ശേഷം മുഖത്ത് നല്ല പോലെ മസാജ് ചെയ്യുന്നത് കൂടുതല്‍ ഗുണം ചെയ്യും. ഈ പാക്ക് നല്ല പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് പുരട്ടാവുന്നതാണ്.
മുഖസൗന്ദര്യത്തിന് മികച്ചതാണ് കറ്റാര്‍വാഴ വെള്ളരിക്ക ഫേസ് പാക്ക്. ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും രണ്ട് ടീസ്പൂണ്‍ വെള്ളരിക്ക നീരും ചേര്‍ത്ത് മുഖത്തിടുക. പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ചോ ചെറുചൂടുവെള്ളം ഉപയോഗിച്ചോ മുഖം കഴുകുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here