Pathanamthitta: നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

പത്തനംതിട്ട(Pathanamthitta) കൈപ്പട്ടൂരില്‍ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് വഴിയാത്രക്കാരനായ വൃദ്ധന്‍ മരിച്ചു. കൈപ്പട്ടൂര്‍ ഞാറകൂട്ടത്തില്‍ ജെയിംസാണ് മരിച്ചത്. സംഭവത്തില്‍ മദ്യലഹരിയില്‍ വാഹനമോടിച്ച ആള്‍ അറസ്റ്റിലാണ്. മലയാലപ്പുഴ സ്വദേശി രജീഷാണ് അറസ്റ്റിലായത്. രജീഷിന്റെ സുഹൃത്ത് പട്ടാഴി സ്വദേശി അര്‍ച്ചനയും പൊലീസ്(police) കസ്റ്റഡിയിലാണ്.

രജീഷിനെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സുഹൃത്തായ പെണ്‍കുട്ടിയെ പൊലീസ് വിട്ടയച്ചു. ആവശ്യമെങ്കില്‍ നാളെ ചോദ്യം ചെയ്യാനായി ഹാജരാകാന്‍ ആവശ്യപ്പെടും.

ഹർത്താൽ ദിനത്തിൽ കോഴിക്കോട് കെ എസ് ആർ ടി സി ബസിന് കല്ലെറിഞ്ഞ 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

ഹർത്താൽ ദിനത്തിൽ കോഴിക്കോട് നല്ലളത്ത് കെ എസ് ആർ ടി സി ബസിന് കല്ലെറിഞ്ഞ 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. അരക്കിണർ സ്വദേശികളായ മുഹമ്മദ് ഹാതിം, അബ്ദുൾ ജാഫർ എന്നിവരെ നല്ലളം പോലീസാണ് അറസ്റ്റ് ചെയ്തത്.

പന്നിയങ്കര വെച്ച് ഓട്ടോ, കാർ എന്നിവ ആക്രമിച്ചതും ഇവരാണെന്ന് നല്ലളം പോലീസ് അറിയിച്ചു. സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News